രാജ്യത്ത് കൊറോണ വ്യാപനം കുറയുന്നു;പ്രതിദിന രോഗികളുടെ എണ്ണം 80,834; ഏപ്രിൽ 1 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്

രാജ്യത്ത് കൊറോണ വ്യാപനം കുറയുന്നു;പ്രതിദിന രോഗികളുടെ എണ്ണം 80,834; ഏപ്രിൽ 1 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്

June 13, 2021 0 By Editor

രാജ്യത്ത് കൊറോണ വ്യാപനം കുറയുന്നു. ഏപ്രിൽ 1 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിത്. 24 മണിക്കൂറിനിടെ 80,834 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,94,39,989 ആയി. രോഗമുക്തി നിരക്കിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 1,32,062 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,80,43,446 പേർ ഇതുവരെ രോഗമുക്തി നേടി. 10,26,159 പേരാണ് രാജ്യത്ത് വിവിധയിടങ്ങളിലായി ചികികത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 3,303 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 3,70,384 ആയി. രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 25,31,95,048 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 25 കോടിയിലധികം ആളുകളിലാണ് രാജ്യത്ത് കുത്തിവെപ്പ് നടത്തിയത്.