ലോക്ക് ഡൗണ്‍ ; സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു: പിഴയായി ഈടാക്കിയ ലക്ഷങ്ങളുടെ കണക്ക് പുറത്തുവിട്ടു

ലോക്ക് ഡൗണ്‍ ; സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു: പിഴയായി ഈടാക്കിയ ലക്ഷങ്ങളുടെ കണക്ക് പുറത്തുവിട്ടു

June 14, 2021 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂവായിരത്തിലധികം ആളുകള്‍ക്കെതിരെയാണ് കേസ് എടുത്തത്. പിഴയിനത്തില്‍ 32 ലക്ഷത്തിലധികം രൂപ ഈടാക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 6,987 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സാമൂഹിക അകലം പാലിക്കാത്തതിന് 4,199 പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3,804 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 1,946 പേരാണ് ഇന്ന് അറസ്റ്റിലായത്. 3072 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് 20 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിഴയായി 32,17,400 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയമം ഉള്‍പ്പെടെയുള്ളവയിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് നടപടി സ്വീകരിക്കുന്നത്. ഇത്തരത്തില്‍ ഈടാക്കുന്ന പിഴത്തുക സര്‍ക്കാര്‍ ട്രഷറിയില്‍ അടയ്ക്കുകയാണ് ചെയ്യുന്നത്.