
ആദ്യ മത്സരത്തില്‍ ഇരട്ടഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍
June 16, 2021യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ ഇരട്ടഗോളുകളുമായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവ്. ആദ്യ മത്സരത്തില്‍ ആതിഥേയരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്ബ്യന്മാര്‍ തകര്‍ത്തത്. അഞ്ച് യൂറോ കപ്പില്‍ കളിക്കുകയും അഞ്ചു യൂറോ കപ്പില്‍ ഗോളടിക്കുകയും ചെയ്യുന്ന ആദ്യ താരമായി റൊണാള്‍ഡോ ഇന്നത്തെ മത്സരത്തിലൂടെ റെക്കോര്‍ഡിട്ടിരിക്കുകയാണ്. അവസാന 10 മിനിട്ടിലായിരുന്നു ആവേശകരമായ മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. റാഫേല്‍ ഗുറേറോയാണ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്.