മതസ്പർദ്ധ വളർത്തുന്നു ; പോപ്പുലർ ഫ്രണ്ടിന്റെ നികുതി ഇളവ് റദ്ദാക്കി ആദായനികുതി വകുപ്പ്
തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ടിനു നൽകിയിരുന്ന നികുതി ഇളവ് റദ്ദാക്കി ആദായനികുതി വകുപ്പ് . സംഘടന എന്ന നിലയിൽ പോപ്പുലർ ഫ്രണ്ടിന് ലഭിച്ചിരുന്ന നികുതിയിളവ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നൽകിയിരുന്ന 80 ജി ആനുകൂല്യം ആദായനികുതി വകുപ്പ് റദ്ദാക്കിയത്.
961 ലെ ഐടി നിയമത്തിലെ 13 (1) (ബി) വകുപ്പ് പോപ്പുലർ ഫ്രണ്ട് ലംഘിച്ചതായിട്ടാണ് കണ്ടെത്തിയത്. വിവിധ സമുദായങ്ങൾക്കിടയിൽ മതസൗഹാർദ്ദവും സാഹോദര്യവും നശിപ്പിക്കുന്നതിൽ പോപ്പുലർ ഫ്രണ്ട് ഏർപ്പെട്ടിരിക്കുകയാണെന്നും ഔദ്യോഗിക ഉത്തരവിൽ പറയുന്നു.സെക്ഷൻ 80 ജി പ്രകാരം നിർദ്ദിഷ്ട ദുരിതാശ്വാസ ഫണ്ടുകൾക്കും ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും നൽകുന്ന സംഭാവനകൾക്ക് നികുതി ഈടാക്കില്ല. കൂടാതെ ഈ സംഭാവന മൊത്ത വരുമാനത്തിൽനിന്ന് കിഴിക്കാനുള്ള അവസരം നൽകും. എന്നാൽ ആദായനികുതി വകുപ്പ് അംഗീകരിച്ച സ്ഥാപനങ്ങളിൽ നൽകിയിട്ടുള്ള സംഭാവനകൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക സെക്ഷൻ 80 ജി പ്രകാരമുള്ള കിഴിവ് ഏതെങ്കിലും പ്രത്യേക വിഭാഗത്തിനായി പരിമിതപ്പെടുത്തിയിട്ടില്ല.
അറിയിപ്പ് ലഭിച്ച സ്ഥാപനങ്ങൾക്കും സർക്കാർ രൂപീകരിച്ച ദുരിതാശ്വാസ ഫണ്ടുകൾക്കും സംഭാവന നൽകുന്ന ഏതൊരു വ്യക്തിക്കും ഈ കിഴിവ് പ്രയോജനപ്പെടുത്താം. കൂടാതെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനയും ഐ-ടി നിയമത്തിലെ 80 ജിജിസി പ്രകാരം കിഴിവായി നേടാം. എന്നാൽ വിദേശ ട്രസ്റ്റുകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും നൽകുന്ന സംഭാവനയ്ക്ക് ഈ വകുപ്പിന് കീഴിൽ കിഴിവ് നേടാൻ സാധിക്കില്ല.
കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ പത്തനാപുരത്തെ സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തിരുന്നു .ഉത്തർപ്രദേശിൽ അറസ്റ്റിലായ തീവ്രവാദികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത് . ഈ ഭാഗത്ത് പോപ്പുലർ ഫ്രണ്ട് തങ്ങളുടെ കേഡർമാർക്ക് കായിക പരിശീലനം നൽകുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . അതിനു പിന്നാലെയാണ് പോപ്പുലർ ഫ്രണ്ടിനു നൽകിയ നികുതി ഇളവ് റദ്ദാക്കിയിരിക്കുന്നത്.