നടൻ സിദ്ദിഖ് മുതൽ ഡിവൈഎഫ്‌ഐ നേതാവും , എസ്ഐ യും വരെ ; പീഡിപ്പിച്ചവരുടെ പേരുകൾ പുറത്ത് വിട്ട് നടി രേവതി സമ്പത്ത്

തിരുവനന്തപുരം ; ജീവിതത്തിൽ പല തരത്തിൽ തന്നെ പീഡനത്തിരയാക്കിയവരുടെ പേരുകൾ പുറത്തുവിട്ട് നടി രേവതി സമ്പത്ത് . ലൈംഗികമായും മാനസീകമായും വാക്കുകളിലൂടെയും വികാരപരമായും ചൂഷണം ചെയ്തവരുടെ പേരുകളാണ്…

തിരുവനന്തപുരം ; ജീവിതത്തിൽ പല തരത്തിൽ തന്നെ പീഡനത്തിരയാക്കിയവരുടെ പേരുകൾ പുറത്തുവിട്ട് നടി രേവതി സമ്പത്ത് . ലൈംഗികമായും മാനസീകമായും വാക്കുകളിലൂടെയും വികാരപരമായും ചൂഷണം ചെയ്തവരുടെ പേരുകളാണ് രേവതി സമ്പത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. വിവിധ രംഗത്തുള്ള പതിനാലു പേരുടെ പേരുകളാണ് നടി പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നടന്‍മാരായ സിദ്ധിക്കും , എ ആർ ഷിജുവും , ഡിവൈഎഫ്‌ഐ നെടുംങ്കാട് വാർഡ് മെമ്പർ നന്തു അശോകൻ , പൂന്തുറ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ ബിനു എന്നിവരടക്കമുള്ള പേരുകളാണ് ഇപ്പോൾ പുറത്ത് വിട്ട പട്ടികയിൽ ഉള്ളത് . ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തുവിടുമെന്നും രേവതി സമ്പത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

എന്റെ ജീവിതത്തിൽ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെർബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണൽ/പേർസണൽ/സ്‌ട്രെയിഞ്ച്/സൈബർ ഇടങ്ങളിലുള്ള അബ്യൂസേഴ്സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകൾ ഞാൻ ഇവിടെ മെൻഷൻ ചെയ്യുന്നു..!!!

  1. രാജേഷ് ടച്ച്റിവർ(സംവിധായകൻ)
  2. സിദ്ദിഖ്(നടൻ)
  3. ആഷിഖ് മാഹി(ഫോട്ടോഗ്രാഫർ)
  4. ഷിജു എ.ആർ(നടൻ)
  5. അഭിൽ ദേവ്(കേരള ഫാഷൻ ലീഗ്, ഫൗണ്ടർ)
  6. അജയ് പ്രഭാകർ(ഡോക്ടർ)
  7. എം.എസ്സ്.പാദുഷ്(അബ്യൂസർ)
    8.സൗരഭ് കൃഷ്ണൻ(സൈബർ ബുള്ളി)
    9.നന്തു അശോകൻ(അബ്യൂസർ,DYFI നെടുംങ്കാട് വാർഡ് മെമ്പർ)
    10.മാക്ക്സ് വെൽ ജോസ്(ഷോർട്ട് ഫിലിം ഡയറക്ടർ)
    11.ഷനൂബ് കരുവാത്ത് & ചാക്കോസ് കേക്സ് (ആഡ് ഡയറക്ടർ)
  8. രാകേന്ത് പൈ, കാസ്റ്റ് മീ പെർഫെക്ട് (കാസ്റ്റിംഗ് ഡയറക്ടർ)
    13.സരുൺ ലിയോ(ESAF ബാങ്ക് ഏജന്റ്, വലിയതുറ)
    14.സബ്ബ് ഇൻസ്‌പെക്ടർ ബിനു (പൂന്തുറ പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം )
    ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും.
Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story