ഡല്‍ഹിയില്‍ വന്‍ തീപിടിത്തം: ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരുക്കേറ്റു

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ മാള്‍വ്യ നഗറില്‍ ജനവാസ മേഖലയായ ഖിര്‍ക്കിയിലെ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ഡല്‍ഹിയില്‍ അടുത്തകാലങ്ങളില്‍ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ തീപിടിത്തമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഭവം നടന്നയുടന്‍ സമീപവാസികളെ ഒഴിപ്പിച്ചതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാകുകയായിരുന്നു. എന്നാല്‍ തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരുക്കേറ്റിട്ടുണ്ട്.

സ്‌കൂളുകളടക്കം നിരവധി കെട്ടിടങ്ങള്‍ സംഭവസ്ഥലത്തിന് അടുത്തുണ്ടെന്നുള്ളതു കൊണ്ടു തന്നെ അഗ്‌നിശമന സേനയുടെ എണ്‍പതോളം ഫയര്‍ എഞ്ചിനുകള്‍ സംഭവം നടന്നയുടന്‍ തന്നെ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു.

അതേസമയം, നിയമ വിരുദ്ധമായി നിരവധി വെയര്‍ഹൗസുകള്‍ മാള്‍വ്യ നഗറിലും പരിസരപ്രദേശത്തുമായി പ്രവര്‍ത്തിച്ചു വരികയാണെന്നും ഇതു സംബന്ധിച്ച് മുനിസിപ്പല്‍ അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും സ്ഥലം എം.എല്‍.എയും എ.എ.പി നേതാവുമായ സുരഭ് ഭരദ്വാജ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *