യുകെയിലും കൊവിഡ് മൂന്നാം തരംഗ ഭീഷണി
യുകെയില്‍ കൊവിഡിന്റെ മൂന്നാം തരംഗം ഉടന്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി വാക്‌സിന്‍ വിദഗ്ധന്‍ രംഗത്ത്. അതിവേഗത്തില്‍ പടരുന്ന കൊവിഡിന്റെ ഡെല്‍റ്റ വകഭേദമായിരിക്കും കൊവിഡിന്റെ മൂന്നാം തരംഗത്തിലേക്ക് നയിക്കുക. ഡോ.…

യുകെയില്‍ കൊവിഡിന്റെ മൂന്നാം തരംഗം ഉടന്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി വാക്‌സിന്‍ വിദഗ്ധന്‍ രംഗത്ത്. അതിവേഗത്തില്‍ പടരുന്ന കൊവിഡിന്റെ ഡെല്‍റ്റ വകഭേദമായിരിക്കും കൊവിഡിന്റെ മൂന്നാം തരംഗത്തിലേക്ക് നയിക്കുക. ഡോ. ആദം ഫിന്ന് വാക്‌സിനേഷനുമായി ബന്ധപ്പെട്ട കമ്മറ്റിയെ ഇക്കാര്യം അറിയിക്കുകയായിരുന്നു. യുകെയില്‍ ഡെല്‍റ്റ വകഭേദവും വാക്‌സിനുകളും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
എത്രയും വേഗം പ്രായമായവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുകയാണ് വേണ്ടതെന്നും അത് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറയ്ക്കുമെന്നും ഫിന്‍ പറഞ്ഞു. അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. എന്നാല്‍ പ്രതീക്ഷിച്ചത്ര വര്‍ധനവ് ഉണ്ടാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത് ആശ്വാസകരമാണ്. യുകെയില്‍ ഇതുവരെ 540 പേര്‍ക്ക് കൊവിഡിന്റെ ഡെല്‍റ്റ വകഭേദം ബാധിച്ചെന്നാണ് കണക്ക്.