രാമനാട്ടുകര വാഹനാപകടത്തിൽ ദുരൂഹത ! മരിച്ച പാലക്കാട് സ്വദേശികള്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോയത് എന്തിനെന്ന് അവ്യക്തം !
കോഴിക്കോട്: രാമനാട്ടുകരയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍,…
കോഴിക്കോട്: രാമനാട്ടുകരയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍,…
കോഴിക്കോട്: രാമനാട്ടുകരയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ച 4.45 ഓടെയാണ് അപകടമുണ്ടായത്. രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു.
Click ▅ കൂടുതൽ വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക ▅Click
മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയത് സമീപത്തെ വീ്ട്ടുകാരാണ്. അപകടത്തില്‍ വൈദ്യുതി പോസ്റ്റ് രണ്ടായി മുറിഞ്ഞതിനാല്‍ തന്നെ സമീപത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. വലിയ ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. വൈദ്യുതിയില്ലാത്തതിനാനും മഴ പെയ്യുന്നുണ്ടായിരുന്നതിനാലും കാഴ്ചകള്‍ വ്യക്തമായിരുന്നില്ല.
മൊബൈല്‍ വെളിച്ചത്തില്‍ നോക്കിയപ്പോള്‍ ഒരാള്‍ റോഡില്‍ തെറിച്ച് വീണ് കിടക്കുന്നതാണ് കണ്ടത്. ആദ്യ കാഴ്ചയില്‍ തന്നെ മരിച്ചിരുന്നു എന്ന് വ്യക്തമായിരുന്നു. മറ്റു നാല് പേര്‍ കാറിനകത്ത് തന്നെയായിരുന്നു. ലോറി ഡ്രൈവറുടെ കാല് ലോറിക്കകത്ത് കുടങ്ങിക്കിടക്കുകയായിരുന്നു. അത് അയാള്‍ തന്നെ സ്വയം ഊരിയെടുക്കുകയും ചെയ്തു. ആംബുലന്‍സുകളിലാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോകാന്‍ പറ്റാവുന്ന അവസ്ഥയിലായിരുന്നില്ല മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്.
സുഹൃത്തുക്കളിലൊരാളെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടുന്നതിനായി എത്തിയതായിരുന്നു വാഹനം. എന്നാല്‍ പാലക്കാട് സ്വദേശികളായ അവര്‍ എന്തിനാണ് എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള വഴിയില്‍ എത്തിയത് എന്ന് ഇപ്പോഴും അവ്യക്തമാണ്. മൂന്നു മലക്കം മറിഞ്ഞ് ബൊലേറ ലോറിയില്‍ വന്നിടിക്കുയായിരുന്നെന്നാണ് ലോറിഡ്രൈവര്‍ പറയുന്നത്. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ളതാണ് വാഹനം. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് പോലീസ്. രണ്ടു വാഹനങ്ങളാണ് വിമാനത്താവളത്തിലേക്ക് പോയിരുന്നത്. ഇതില്‍ ഒരുവാഹനം വളരെപ്പെട്ടന്ന് തിരികെ വന്നുവെന്ന വിവരമാണ് പോലീസിനു ലഭിക്കുന്നത്. ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മറ്റു അന്വേഷണങ്ങളും പുരോഗമിക്കുന്നു.