ആയുസിന്റെ ബലം കൊണ്ടും മനസാനിധ്യം കൊണ്ടും മാത്രം ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കാത്ത പെണ്‍കുട്ടി.'ആ യുവതിയെ പീഡിപ്പിച്ച കോപ്പനെ താങ്കള്‍ക്ക് പരിചയം ഉണ്ടാകും, ഇല്ലെങ്കില്‍ പരിചയപ്പെടുത്താം'; റിയാസിനെതിരായ മുന്‍ ഭാര്യയുടെ പരാതി ചൂണ്ടിക്കാട്ടി സന്ദീപ് വാചസ്പതി

തിരുവനന്തപുരം: സ്ത്രീധനത്തെ ചൊല്ലിയുളള പീഡനങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും കേരളമാകെ ചര്‍ച്ചയാവുന്നതിനിടെ മന്ത്രി മുഹമ്മദ് റിയാസിനെരായി മുന്‍ ഭാര്യ നല്‍കിയ ​ഗാര്‍ഹിക പീഡന പരാതി ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ്…

തിരുവനന്തപുരം: സ്ത്രീധനത്തെ ചൊല്ലിയുളള പീഡനങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും കേരളമാകെ ചര്‍ച്ചയാവുന്നതിനിടെ മന്ത്രി മുഹമ്മദ് റിയാസിനെരായി മുന്‍ ഭാര്യ നല്‍കിയ ​ഗാര്‍ഹിക പീഡന പരാതി ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. ഡോ. സമീഹാ സെയ്തലവി എന്ന യുവതിയെ താങ്കള്‍ മറന്നിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു. ആയുസിന്റെ ബലം കൊണ്ടും മനസാനിധ്യം കൊണ്ടും മാത്രം ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കാത്ത പെണ്‍കുട്ടി. ആ യുവതിയെ പീഡിപ്പിച്ച കോപ്പനെ ഒരു പക്ഷേ താങ്കള്‍ക്ക് പരിചയം ഉണ്ടാകും. ഇല്ലെങ്കില്‍ പരിചയപ്പെടുത്താം. പേര് പി.എ. മുഹമ്മദ് റിയാസ് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. റിയാസിനെതിരെ മുന്‍ ഭാര്യ പരാതി നല്‍കിയ വേളയിലെ പത്രവാര്‍ത്തയും സന്ദീപ് പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട എ എ റഹിമിനോട്.

ഇന്ന് താങ്കള്‍ കേരളത്തിലെ യുവജനങ്ങളോട് നടത്തിയ ആഹ്വാനവും സാരോപദേശവും കണ്ടു. വളരെ നന്നായി. ഈ ഉപദേശം നല്‍കാന്‍ യോഗ്യതയുള്ള സംഘടനയുടെ തലപ്പത്താണല്ലോ താങ്കള്‍ ഉള്ളത്. ഡോ. സമീഹാ സെയ്തലവി എന്ന യുവതിയെ താങ്കള്‍ മറന്നിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു. ആയുസ്സിന്റെ ബലം കൊണ്ടും മനസാനിധ്യം കൊണ്ടും മാത്രം ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കാത്ത പെണ്‍കുട്ടി. താങ്കളുടെ അഭിപ്രായത്തില്‍ ഒരു ധീര യുവതി. അവര്‍ ഇപ്പോഴും കോഴിക്കോട്ട് ജീവിച്ചിരിപ്പുണ്ട്. താങ്കളുടെ വാചകം കടമെടുത്താല്‍ "കോപ്പിലെ പരിപാടിയുടെ ഇരയായി."

ആ യുവതിയെ പീഡിപ്പിച്ച കോപ്പനെ ഒരു പക്ഷേ താങ്കള്‍ക്ക് പരിചയം ഉണ്ടാകും. ഇല്ലെങ്കില്‍ പരിചയപ്പെടുത്താം. പേര് പി.എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത്, ടൂറിസം മന്ത്രി, കേരളം. നിലവില്‍ ഡി.വൈ.എഫ് അഖിലേന്ത്യാ പ്രസിഡന്റ് ആണ്. സമീഹയുടെ പരാതിയിലെ ചില കാര്യങ്ങള്‍ ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. അത് വായിക്കുമ്ബോള്‍ മനസിലാകും വിസ്മയ എത്രയോ 'ഭാഗ്യം' ചെയ്ത കുട്ടിയാണെന്ന്. അധികം ക്രൂരത ഏറ്റു വാങ്ങാന്‍ ഇടയാകാതെ യാത്രയായല്ലോ? ഈ ഉപദേശം സമയം കിട്ടുമ്ബോള്‍ താങ്കളുടെ സഹപ്രവര്‍ത്തകന് കൂടി നല്‍കാന്‍ ശ്രമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അതിന് പറ്റുന്നില്ല എങ്കില്‍ സമീഹയുടെ വീട്ടില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയെങ്കിലും വേണം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story