'പ്രിയപ്പെട്ട വിസ്മയ, നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്, മാപ്പ്' ! ; നടന്‍ കാളിദാസ്
കേരളത്തെ പിടിച്ചുലച്ച മരണമായിരുന്നു വിസ്മയയുടേത്. സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത് വിസ്മയയുടെ വിവാഹത്തിന് മുന്‍പുള്ള വേദനിക്കുന്ന ഓര്‍മ്മകളാണ്. രണ്ടു വര്‍ഷം മുന്‍പത്തെ വാലന്റൈന്‍സ് ഡേയ്ക്ക് വിസ്മയ തന്റെ ഇഷ്ട…
കേരളത്തെ പിടിച്ചുലച്ച മരണമായിരുന്നു വിസ്മയയുടേത്. സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത് വിസ്മയയുടെ വിവാഹത്തിന് മുന്‍പുള്ള വേദനിക്കുന്ന ഓര്‍മ്മകളാണ്. രണ്ടു വര്‍ഷം മുന്‍പത്തെ വാലന്റൈന്‍സ് ഡേയ്ക്ക് വിസ്മയ തന്റെ ഇഷ്ട…
കേരളത്തെ പിടിച്ചുലച്ച മരണമായിരുന്നു വിസ്മയയുടേത്. സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത് വിസ്മയയുടെ വിവാഹത്തിന് മുന്‍പുള്ള വേദനിക്കുന്ന ഓര്‍മ്മകളാണ്. രണ്ടു വര്‍ഷം മുന്‍പത്തെ വാലന്റൈന്‍സ് ഡേയ്ക്ക് വിസ്മയ തന്റെ ഇഷ്ട നടനായ കാളിദാസ് ജയറാമിനെഴുതിയ പ്രണയലേഖനമാണ് ചര്‍ച്ചയാകുന്നത്. എന്നാല്‍ അന്നെഴുതിയ ആ കത്ത് കാളിദാസിന്റെ കൈയിലെത്തുന്നത് വിസ്മയ ഈ ലോകത്ത് നിന്നും മറഞ്ഞതിനു ശേഷമാണ്.
അന്ന് ആ കത്ത് കാളിദാസിന്റെ അടുത്തെത്തുന്നതും, ഇഷ്ടതാരത്തിന്റെ ഫോണ്‍വിളി തന്നെത്തേടിയെത്തുന്നതുമെല്ലാം വിസ്മയ സ്വപ്നം കാണാറുണ്ടായിരുന്നത്രേ. വര്‍ഷങ്ങള്‍ക്കിപ്പുറം ആ കത്ത് കാളിദാസിന്റെ അടുത്തു എത്തുക തന്നെ ചെയ്തു. പക്ഷേ അതു കൊണാന്‍ വിസ്മയ മാത്രം ഇല്ല.
വിസ്മയയുടെ മരണം കേരളത്തില്‍ വലിയ വര്‍ത്തയായതിനിടയിലാണ് കത്തിനെക്കുറിച്ച് കാളിദാസ് തന്നെ വെളിപ്പെടുത്തിയത്. പ്രിയപ്പെട്ട വിസ്മയ, നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്.. ആരും കേള്‍ക്കാതെ പോയ ആ ശബ്ദത്തിന്.. എരിഞ്ഞമര്‍ന്ന സ്വപ്നങ്ങള്‍ക്ക്..!- ഏറെ വേദനയോടെയാണ് താരം സോഷ്യല്‍ മീഡിയയില്‍ ഈ വാക്കുകള്‍ കുറിച്ചത്.