‘ഭഭ്രകാളി’ എന്ന് വിളിച്ചു: അപമാനം സഹിക്കാനാകാതെ യുവതി വിവാഹമോചനം നേടി

‘ഭഭ്രകാളി’ എന്ന് വിളിച്ചു: അപമാനം സഹിക്കാനാകാതെ യുവതി വിവാഹമോചനം നേടി

May 30, 2018 0 By Editor

ഛണ്ഡീഗഡ്: ‘ഭദ്രകാളി’ എന്ന് വിളിച്ച് അപമാനിക്കുന്നത് പതിവാകുന്നു. ഇനിയും അപമാനഭാരം പേറാനാകില്ലെന്നും ഭര്‍ത്താവില്‍ നിന്നും അകന്നുകഴിയണം എന്നും കാട്ടി യുവതി നല്‍കിയ ഹര്‍ജിയില്‍ കോടതി ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ചു. ദമ്പതികള്‍ വഴക്കടിക്കുമ്പോ സാധാരണഗതിയില്‍ മേല്‍ക്കൈ സമ്പാദിക്കാന്‍ ഭര്‍ത്താക്കന്‍മാര്‍ വായില്‍ തോന്നിയതൊക്കെ വിളിച്ചുകൂകുന്നത് പതിവാണ്. എന്നാല്‍ അത്തരക്കാര്‍ക്ക് ഒരു പാഠമാണ് ഈ വാര്‍ത്ത.

നിറം കാരണം പതിവായി ‘കാളി’ യെന്ന് കളിയാക്കുന്ന ഭര്‍ത്താവില്‍ നിന്നും പഞ്ചാബ്, ഹരിയാന കോടതിയാണ് യുവതിക്ക് വിവാഹമോചനം അനുവദിച്ചത്. ആള്‍ക്കാരുടെ മുന്നില്‍ കറുത്തനിറത്തെ ആക്ഷേപിച്ചു സംസാരിക്കുന്നത് സഹിക്കാന്‍ വയ്യെന്നും ഭര്‍ത്താവില്‍ നിന്നും അകന്നു നില്‍ക്കാന്‍ അനുവദിക്കണമെന്നും കാട്ടിയാണ് ഹര്‍ജി. ഭക്ഷണം ഉണ്ടാക്കാനോ മറ്റോ താമസിക്കുമ്പോഴായിരുന്നു ഈ ആക്ഷേപം.

ഈ രീതിയിലുള്ള അപമാനവും ആക്ഷേപവും സഹിക്കാന്‍ കഴിയാതായെന്നും ഭര്‍തൃഗൃഹത്തില്‍ നിന്നും പോകാന്‍ അനുവദിക്കണമെന്നുമായിരുന്നു യുവതിയുടെ അഭിഭാഷക കോടതിയെ അറിയിച്ചത്. പ്രതി, വാദിയെ മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കുന്നതായി ഇതിലൂടെ തെളിയിക്കപ്പെട്ടതായും കോടതി വിലയിരുത്തി. ജസ്റ്റിസ് എംഎംഎഎസ് ബേഡിയും ജസ്റ്റിസ് ഗുര്‍വീന്ദര്‍ സിംഗ് ഗില്ലും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ യുവതി സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലം ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നതായി കോടതി വിലയിരുത്തി.

വിവാഹത്തിന്റെ ആദ്യനാള്‍ മുതല്‍ തന്നെ ഭര്‍ത്താവ് ഈ തമാശ തുടങ്ങിരുന്നതായി യുവതിക്കായി കോടതിയില്‍ എത്തിയ അഭിഭാഷക ജെപി ശര്‍മ്മ വ്യക്തമാക്കി. ആഹാരം ഉണ്ടാക്കിയില്ലെങ്കില്‍ വഴക്കുണ്ടാക്കാനായി ഭര്‍ത്താവ് ഭദ്രകാളി എന്നാണ് വിളിച്ചിരുന്നതെന്നും ഇത് കടുത്ത അപമാനമായി യുവതിക്ക് തോന്നിയിരുന്നതായും അഭിഭാഷക ചൂണ്ടിക്കാട്ടി. പരിഹാസവും അപമാനവും പതിവായപ്പോള്‍ യുവതി 2012 ല്‍ സ്വന്തം മാതാപിതാക്കള്‍ക്ക് അരികിലേക്ക് തിരിച്ചു പോയിരുന്നു. എന്നാല്‍ മകനെ തനിച്ചാക്കി പോയാല്‍ വേറെ വിവാഹം കഴിപ്പിക്കുമെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ കുടുംബം ഭീഷണിപ്പെടുത്തിയിരുന്നു.