കശ്മീരില്‍ ഇന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണുകൾ
കശ്മീരില്‍ ഇന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തി. ജമ്മുവിലെ കാലുചക്ക്, കുഞ്ചാവാനി മേഖലകളിലാണ് ഇന്നു പുലര്‍ച്ചെയും ഡ്രോണുകളെ കണ്ടെത്തിയത്. ഇന്നലെയും കാലുചക്ക് മേഖലയില്‍ മൂന്നു ഡ്രോണുകളെ സുരക്ഷാസേന കണ്ടെത്തിയിരുന്നു.
ഇന്ത്യന്‍ വ്യേമസേനാ താവളത്തിന് നേര്‍ക്ക് ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ തുടര്‍ച്ചായി ഡ്രോണ്‍ കണ്ടെത്തുന്നത് കണക്കിലെടുത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. സംശയകരമായി കാണപ്പെടുന്ന ഡ്രോണുകള്‍ വെടിവെച്ചിടാന്‍ സുരക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ ജമ്മുകശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം സുരക്ഷാസേന തകര്‍ത്തു. ദാദല്‍ മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടി. ഒരു ജവാന് പരിക്കേറ്റു. ആയുധധാരികളായ ഒരു സംഘം നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാസേനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.