സംസ്ഥാനത്ത് കോവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ വീകേന്ദ്രീകൃത ഓൺലൈൻ സംവിധാനം സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ കോവിഡ് ബാധിച്ച് ഒരാൾ മരണപ്പെട്ടാൽ ചികിത്സിക്കുന്ന ഡോക്ടറോ അല്ലെങ്കിൽ…

തിരുവനന്തപുരം: കോവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ വീകേന്ദ്രീകൃത ഓൺലൈൻ സംവിധാനം സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ കോവിഡ് ബാധിച്ച് ഒരാൾ മരണപ്പെട്ടാൽ ചികിത്സിക്കുന്ന ഡോക്ടറോ അല്ലെങ്കിൽ ആശുപത്രി സൂപ്രണ്ടോ മരണം സംബന്ധിച്ച റിപ്പോർട്ട് ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

രോഗി മരിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ ആശുപത്രിയിൽ നിന്ന് ഓൺലൈൻ അപ്‌ഡേഷൻ നടത്തണം. ഈ വിവരങ്ങൾ ക്രോഡീകരിച്ച് ജില്ലാ തലത്തിൽ പ്രസിദ്ധീകരിക്കണം. ഈ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാനായി സോഫ്റ്റ്‌വെയർ നിർമിച്ചു പരിശീലനം നൽകി. കോവിഡ് മരണങ്ങൾ ഉൾപ്പെടെ എല്ലാ മരണങ്ങളും ആശുപത്രിയിൽ നിന്ന് ഇത്തരത്തിലാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് മരണമാണോ അല്ലയോ എന്ന് ഡോക്ടർമാർ തന്നെയാണ് അവരുടെ മാർഗരേഖ അനുസരിച്ച് തീരുമാനമെടുക്കുകയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story