കോവിഡിനും ബ്ലാക്ക് ഫംഗസിനുമെതിരെ ബോചെ ബ്രാന്റ് സൗജന്യ മാസ്കുകള്‍

ഇന്ത്യയിലെ ആദ്യത്തെ ട്രാന്സ്പരന്റ് മാസ്ക് ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കി. തൃശൂരില്‍വച്ചുനടന്ന ചടങ്ങില്‍ ഡോ. ബോബി ചെമ്മണൂര്‍ തൃശൂര്‍ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പിജെ…

ഇന്ത്യയിലെ ആദ്യത്തെ ട്രാന്സ്പരന്റ് മാസ്ക് ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കി. തൃശൂരില്‍വച്ചുനടന്ന ചടങ്ങില്‍ ഡോ. ബോബി ചെമ്മണൂര്‍ തൃശൂര്‍ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പിജെ ബേബിക്ക് നല്കിക്കൊണ്ട് മാസ്ക് പുറത്തിറക്കി.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോബി ഫാന്‍സ് ആപ്പിലൂടെ ആവശ്യപ്പെടുന്നവര്‍ക്ക് സൗജന്യമായി മാസ്ക് ലഭ്യമാക്കും. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവര്‍ക്ക് മാസ്ക് പണം കൊടുത്ത് വാങ്ങാവുന്നതാണ്.

അങ്ങനെ ലഭിക്കുന്ന ലാഭം മാസ്കിന്‍റെ ഉല്‍പ്പാദനച്ചെലവുകള്‍ക്ക് ഉപയോഗിക്കുന്നതാണ്. മാസ്കുകളുടെ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ് ബോചെ ബ്രാന്‍റ് ട്രാന്‍സ്പരന്‍റ് മാസ്കുകള്‍. തുണിമാസ്കുകള്‍ ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ പുറത്തേക്ക് വരുന്ന കണങ്ങള്‍ അവയില് പറ്റിപ്പിടിക്കുകയും അത് രോഗത്തിന് കാരണമാകുകയും ചെയ്യുന്നു. എന്നാല്‍ തുണി മാസ്കുകളെ പോലെ ഈര്പ്പം പിടിക്കാത്തതിനാല്‍ ബ്ലാക്ക് ഫംഗസ് പോലുള്ള രോഗങ്ങള്‍ക്കെതിരെ ബോചെ മാസ്കുകള്‍ കൂടുതല് ഫലപ്രദമാണ്. ഇന്‍റര്‍നാഷണല്‍ ഡിസൈനിലുള്ള ബോചെ മാസ്കുകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ദിവസേന അണുവിമുക്തമാക്കാവുന്നതുമാണ്.

അള്ട്രാ വയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്കുന്ന വെര്ജിന്‍ പോളി കാര്ബണേറ്റ് ഉപയോഗിച്ചാണ് മാസ്ക് നിര്മ്മിച്ചിട്ടുള്ളത്. പൊട്ടാത്തതും, കണ്ണടയില്‍ ഈര്‍പ്പം വരാത്തതുമായ മാസ്ക്, എളുപ്പത്തില്‍ കഴുകി സാനിറ്റൈസ് ചെയ്ത് ഉപയോഗിക്കാം. വാട്ടര്പ്രൂഫ് ആയതിനാല്‍ മഴക്കാലത്തും ഉപയോഗിക്കാം. ഇവ കൂടുതല് കാലം ഈടുനില്ക്കുന്നതും തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ കണങ്ങള്‍ പുറത്തേക്ക് കടക്കാത്തതും, പുറത്തുനിന്നുള്ള രോഗാണുക്കളെ ഫലപ്രദമായി തടയുന്നതുമാണ്.

ബോചെ മാസ്കിന്റെ വര്‍ക്കിംഗ് പാര്‍ട്ട്ണര്‍മാരായ ലതീഷ് വി.കെ, അനുരാഗ് അശോക്, ബിനോയ് ഡേവിഡ്സണ്‍ എന്നിവര് ചടങ്ങില്‍ സംബന്ധിച്ചു. കോവിഡ് കാലത്ത് നൂറിലധികം ഉദ്ഘാടനങ്ങള്‍ ചെയ്യുകയും ഒരുപക്ഷെ ഇന്ത്യയില് ഏറ്റവും കൂടുതല്‍ ജനക്കൂട്ടത്തില്‍ പോയിട്ടും തനിക്ക് കോവിഡ്, ബ്ലാക്ക് ഫംഗസ് എന്നിവപോലുള്ള അസുഖങ്ങള് വരാതിരിക്കാനുള്ള കാരണം തുടക്കം മുതല് തന്നെ ബോചെ ട്രാന്‍സ്പരന്‍റ് മാസ്കുകള് ഉപയോഗിക്കുന്നതിനോടൊപ്പം കൃത്യമായ വ്യായാമം ചെയ്യുന്നതും ധാരാളം ശുദ്ധജലം കുടിക്കുന്നതും 8 മണിക്കൂര്‍ ഉറങ്ങുന്നതും കൊണ്ടൊക്കെയാവാം എന്ന് ബോബി ചെമ്മണൂര്‍ അഭിപ്രായപ്പെട്ടു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story