പ്രശ്നം ഇനിയും വഷളാകരുത്: മുകേഷിനെ വിളിച്ച കുട്ടിയെ സിപിഎം നേതാക്കളെത്തി ലോക്കൽ കമ്മറ്റി ഓഫിസിലേക്ക് മാറ്റി
കൊല്ലം: മുകേഷ് എംഎൽഎയെ ഫോണിൽ വിളിച്ച വിദ്യാർത്ഥിയെ കണ്ടെത്തി. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താം ക്ലാസുകാരനാണ് മുകേഷിനെ വിളിച്ചത്. വിദ്യാർത്ഥിയെ വികെ ശ്രീകണ്ഠൻ എംപി സന്ദർശിച്ചതിന് പിന്നാലെ…
കൊല്ലം: മുകേഷ് എംഎൽഎയെ ഫോണിൽ വിളിച്ച വിദ്യാർത്ഥിയെ കണ്ടെത്തി. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താം ക്ലാസുകാരനാണ് മുകേഷിനെ വിളിച്ചത്. വിദ്യാർത്ഥിയെ വികെ ശ്രീകണ്ഠൻ എംപി സന്ദർശിച്ചതിന് പിന്നാലെ…
കൊല്ലം: മുകേഷ് എംഎൽഎയെ ഫോണിൽ വിളിച്ച വിദ്യാർത്ഥിയെ കണ്ടെത്തി. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താം ക്ലാസുകാരനാണ് മുകേഷിനെ വിളിച്ചത്. വിദ്യാർത്ഥിയെ വികെ ശ്രീകണ്ഠൻ എംപി സന്ദർശിച്ചതിന് പിന്നാലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി. ഫോണിൽ വിളിച്ച വിദ്യാർത്ഥിയെ മുകേഷ് ശകാരിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് കുട്ടിയെ സിപിഎം നേതാക്കളെത്തി ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് മാറ്റിയത്.
സുഹൃത്തിന്റെ ഓൺലൈൻ പഠനത്തിന് സഹായം തേടിയാണ് മുകേഷിനെ കുട്ടി വിളിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയെ കണ്ടെത്താൻ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പുറമെ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും അന്വേഷണം നടത്തിയിരുന്നു. മുകേഷിന്റെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് കൊല്ലത്ത് അടക്കം വലിയ പ്രതിഷേധമാണ് നടന്നത്. ഇതിന് പിന്നാലെയാണ് പ്രശ്‌നം കൂടുതൽ വഷളാകാതിരിക്കാൻ സിപിഎം കുട്ടിയെ മാറ്റിയത്.അതിനിടെ ഫോൺ വിളി വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുകേഷ് പരാതി നൽകും. കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്കാകും പരാതി നൽകുക. എം.എൽ.എയുടെ ഫേസ്ബുക്കിൽ അശ്ലീല കമന്റ് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുകേഷ് ആവശ്യപ്പെടും.