നിങ്ങളുടെ കുട്ടി ഈ ഗെയിം കളിക്കാറുണ്ടോ ? എങ്കിൽ സൂക്ഷിക്കണം !  ; പബ്ജിക്ക് സമാനമായ ഗെയിം; ‘മരണക്കളി’

നിങ്ങളുടെ കുട്ടി ഈ ഗെയിം കളിക്കാറുണ്ടോ ? എങ്കിൽ സൂക്ഷിക്കണം ! ; പബ്ജിക്ക് സമാനമായ ഗെയിം; ‘മരണക്കളി’

July 6, 2021 0 By Editor

നിങ്ങളുടെ കുട്ടി ഈ ഗെയിം കളിക്കാറുണ്ടോ ? എങ്കിൽ സൂക്ഷിക്കണം ! കട്ടപ്പനയിലെ പതിനാലുകാരനെ മരണത്തിേലക്ക് തള്ളിയിട്ട ഫ്രീ ഫയര്‍ എന്ന ഗെയിമിന് നിരവധി കുട്ടികള്‍ അടിമയാണ്. പബ്ജിക്ക് സമാനമായ സര്‍വൈവല്‍ ഗെയിമാണ് ഫ്രീ ഫയര്‍. നിരന്തരമായി ഗെയിം കളിച്ച് മാനസിക നിലയില്‍ വ്യതിയാനം കാട്ടിയ കുട്ടികള്‍ ചികിത്സ തേടുകയാണ്. ഒരു ദ്വീപിലേക്ക് പാരച്യൂട്ടില്‍ പറന്നിറങ്ങുന്നവര്‍.  യുദ്ധഭൂമിലേക്ക് ഇറങ്ങുന്ന ഇവര്‍ ആയുധങ്ങള്‍ തേടുന്നു. പിന്നീട് ഈ ആയുധങ്ങളുമായി പരസ്പരം പോരാടുന്നു. പബ് ജി പോലെ സര്‍വൈവല്‍ ഗെയിമാണ് ഫ്രീ ഫയര്‍. 2019 ല്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിം. 8 കോടി ആക്ടീവ് യൂസേഴ്സാണ് ഈ ഗെയിമിനുള്ളത്. പബ്ജിയുടെ നിരോധനത്തോടെ കളം പിടിച്ച ഫ്രീ ഫയര്‍ ലോക്ഡൗണ്‍ കാലത്ത് അരങ്ങ് വാഴുകയാണ്.

ഇന്‍റര്‍നെറ്റ് ക്ലാസുകള്‍ക്കായി  മൊബൈല്‍ഫോണുകള്‍ കുട്ടികളുടെ കയ്യിലായപ്പോള്‍   ഈ ഗെയിം കളിക്കുന്നവരുടെ എണ്ണം കൂടി.  ഗെയിം അഡിക്ഷനും. ഊണും ഉറക്കവും ഉപേക്ഷിച്ച് ഗെയിം കളിക്കുന്നവരും ഗെയിമിന്‍റെ അടുത്തഘട്ടത്തിലേക്ക് പോകാന്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ മാതാപിതാക്കളുടെ അക്കൗണ്ട് ചോര്‍ത്തുന്നവരും ഏറെയാണ്. ഗെയിമിനടിമപ്പെട്ട നിരവധി കുട്ടികള്‍ ചികിത്സ തേടുന്നു. ഗെയിമിനടിമപ്പെട്ട കുട്ടികള്‍ ഫോണ്‍ ലഭിക്കാതെ വന്നാല്‍ അക്രമാസക്തരുമാകുന്നുവെന്നും മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കേവലം ഗെയിമിന്‍റെ നിരോധനം എന്നതിനപ്പുറം കാര്യമായ ബോധവത്കരണം ഈ മേഖലയില്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ച് കുട്ടികള്‍ ഇന്‍റര്‍നെറ്റിന്‍റെ നാല് ചുമരുകള്‍ക്കുള്ളില്‍ പുതിയ ലോകം കണ്ടെത്തുന്ന ഇക്കാലത്ത്.  ഫ്രീഫയര്‍ കളിച്ച് കൂടുതല്‍ പോയിന്‍റ് നേടി ആ പ്രൊഫൈല്‍ തന്നെ വില്‍ക്കുന്ന സംഘങ്ങളുണ്ട് കേരളത്തില്‍. ഇവരും ലക്ഷ്യമിടുന്നത് കുട്ടികളെത്തന്നെയാണ്.