കൊറോണ കാലത്ത് സാധാരണക്കാരെ സഹായിക്കാൻ നൽകിയ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ മറിച്ചു വിറ്റുവെന്ന ആരോപണവുമായി യുവാവ്
കൊല്ലം : കൊറോണ കാലത്ത് സാധാരണക്കാരെ സഹായിക്കാൻ നൽകിയ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ മറിച്ചു വിറ്റുവെന്ന ആരോപണവുമായി യുവാവ്. കൊല്ലം സ്വദേശിയായ സനിൽ ജി ആനന്ദ് ആണ്…
കൊല്ലം : കൊറോണ കാലത്ത് സാധാരണക്കാരെ സഹായിക്കാൻ നൽകിയ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ മറിച്ചു വിറ്റുവെന്ന ആരോപണവുമായി യുവാവ്. കൊല്ലം സ്വദേശിയായ സനിൽ ജി ആനന്ദ് ആണ്…
കൊല്ലം : കൊറോണ കാലത്ത് സാധാരണക്കാരെ സഹായിക്കാൻ നൽകിയ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ മറിച്ചു വിറ്റുവെന്ന ആരോപണവുമായി യുവാവ്. കൊല്ലം സ്വദേശിയായ സനിൽ ജി ആനന്ദ് ആണ് തന്റെ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തർ വിൽപ്പന നടത്തിയെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ഡിവൈഎഫ്‌ഐ കിഴക്കെകല്ലട യൂണിറ്റിനാണ് സനിൽ വാഹനം നൽകിയത്. നിധിൻ സാൽവി എന്ന അക്കൗണ്ടിനെ ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു സനിലിന്റെ ആരോപണം.
കൊറോണ രോഗികളെ ആശുപത്രിയിലെത്തിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി വാഹനം വേണമെന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ ഒന്നും നോക്കാതെ തന്റെ മാരുതി ഒമ്‌നി വാൻ നൽകുകയായിരുന്നു. ഇതിന്റെ വാടക പാർട്ടിയിൽ നിന്നും വാങ്ങിത്തരാമെന്നും ഡിവൈഎഫ്‌ഐ പ്രവർത്തകർ ഉറപ്പ് നൽകിയിരുന്നു. ഏറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും അത് വേണ്ടെന്ന് പറഞ്ഞു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും വണ്ടി തിരികെ നൽകിയില്ല. തുടർന്ന് അന്വേഷിച്ചപ്പോഴാണ് അത് മറിച്ചു വിറ്റെന്ന കാര്യം അറിഞ്ഞത് എന്നും സനിൽ പറഞ്ഞു.