അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍; ഹൈക്കോടതിയെ സമീപിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

അഭയക്കേസിലെ പ്രതികള്‍ക്ക് നിയമവിരുദ്ധപരോള്‍ അനുവദിച്ചതില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. പരോള്‍ അനുവദിച്ചത് സുപ്രിംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയാണെന്ന ജയില്‍ ഡിജിപിയുടെ വിശദീകരണം…

അഭയക്കേസിലെ പ്രതികള്‍ക്ക് നിയമവിരുദ്ധപരോള്‍ അനുവദിച്ചതില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. പരോള്‍ അനുവദിച്ചത് സുപ്രിംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയാണെന്ന ജയില്‍ ഡിജിപിയുടെ വിശദീകരണം കളവാണെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഉത്തരവ് പ്രകാരം ജയില്‍ ഹൈപവര്‍ കമ്മിറ്റി പത്ത് വര്‍ഷത്തില്‍ താഴെ ശിക്ഷിച്ച പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചത്. സിബിഐ കോടതി ശിക്ഷിച്ച് അഞ്ചുമാസം തികയുന്നതിന് മുന്‍പാണ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത്. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story