ചേവായൂർ പീഡനക്കേസ്; യുവതി നേരത്തെയും ലൈംഗിക പീഡനം നേരിട്ടതായി പൊലീസ്

കോഴിക്കോട്: ചേവായൂരില്‍ കൂട്ടബലാല‍സംഗത്തിനിരയായ യുവതി നേരത്തെയും ലൈംഗീക പീഡനം നേരിട്ടിരുന്നുവെന്ന് പൊലീസ്. മാനസിക വെല്ലുവിളി നേരിടുന്ന യുവതി വീട് വിട്ടിറങ്ങിയപ്പോഴായിരുന്നു മുന്പും പീഡിപ്പിക്കപ്പെട്ടത്. അതേസമയം യുവതിയെ ബസില്‍…

കോഴിക്കോട്: ചേവായൂരില്‍ കൂട്ടബലാല‍സംഗത്തിനിരയായ യുവതി നേരത്തെയും ലൈംഗീക പീഡനം നേരിട്ടിരുന്നുവെന്ന് പൊലീസ്. മാനസിക വെല്ലുവിളി നേരിടുന്ന യുവതി വീട് വിട്ടിറങ്ങിയപ്പോഴായിരുന്നു മുന്പും പീഡിപ്പിക്കപ്പെട്ടത്. അതേസമയം യുവതിയെ ബസില്‍ വച്ച് കൂട്ടബലാല്‍സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷിനായുളള അന്വേഷണം തുടരുകയാണ്.

കോഴിക്കോട് ചേവായൂര്‍ സ്റ്റേഷന്‍ പരിധിയിലെ മുണ്ടിക്കല്‍ താഴത്ത് നിര്‍ത്തിയിട്ട ബസില്‍ മാനസിക വെല്ലുവിളി നേരിടുന്ന 21 കാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ നേരത്തെയും പീഡനത്തിന് ഇരയായതായി വ്യക്തമായത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചികില്‍സ തേടിയിരുന്ന യുവതി രോഗം അധികമാകുമ്പോൾ വീട് വീട്ടിറങ്ങാറുണ്ട്.

ഇത്തരത്തില്‍ വീട് വിട്ടിറങ്ങിയപ്പോഴാണ് താന്‍ മുന്പും പീഡനത്തിന് ഇരയായതെന്ന് യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. മാനസിക വെല്ലുവിളി നേരിടുന്ന ആളായതിനാല്‍ ഇവര്‍ക്ക് സ്ഥിരമായി സംരക്ഷണം നല്‍കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം സാമൂഹ്യ ക്ഷേമ വകുപ്പിനെ അറിയിച്ചു.

അതിനിടെ യുവതിയെ ബസില്‍ ബലാല്‍സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനായി അന്വേഷണം തുടരുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച ഇയാളുടെ സ്കൂട്ടറിലായിരുന്നു യുവതിയെ മെഡിക്കല്‍ കോളജ് പരിസരത്തു നിന്ന് മുണ്ടിക്കല്‍ താഴത്തെ ബസ് ഷെഡിലേക്ക് കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇയാളുടെ പേരിലുളള KL 57 B 9587 എന്ന സ്കൂട്ടര്‍ തിരിച്ചറി‌ഞ്ഞിട്ടുണ്ട്.

ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കെട്ടിടനിര്‍മാണ തൊഴിലാളിയായ ഇന്ത്യേഷിന്‍റെ കോഴിക്കോട് പന്തീര്‍പാടത്തെ വീട്ടിലും ഇയാള്‍ പോകാനിടയുളള വിവിധ കേന്ദ്രങ്ങളിലും അന്വേഷണ സംഘമെത്തിയിരുന്നു. പീഡനശേഷം ഒരു വട്ടം വീട്ടിലെത്തിയ ഇയാള്‍ പിന്നീട് മലപ്പുറത്തേക്ക് പോയതായാണ് വിവരം. 2003ല്‍ കാരന്തൂരില്‍ മൂന്ന് പേരെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്ന ഇന്ത്യേഷ് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച വ്യക്തിയാണ്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story