പരിശുദ്ധ ബാവാ സാധാരണക്കാരിൽ ഒരാളായി അവർക്കൊപ്പം ജീവിച്ച വ്യക്തി: മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍ . Jul 12, 2021

സാധാരണക്കാരിൽ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു മലങ്കര ഓർത്തഡോക്സ് സഭയുടെ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിൽ സഭയിലും സമൂഹത്തിലും സമാധാനം പുലർത്താൻ നിലകൊണ്ടു. സഭയുടെ താൽപര്യമായിരുന്നു എന്നും ബാവ ഉയർത്തിപ്പിടിച്ചത്. ലോകത്താകെയുള്ള ഓർത്തഡോക്സ് സഭകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്കു വിസ്മരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.രാഷ്ട്രീയ–സാമൂഹിക–സാംസ്കാരിക–ആധ്യാത്മിക രംഗത്തെ ഒട്ടേറെ വ്യക്തികളും ബാവായെ അനുസ്മരിച്ചു.പരുമലയിലെ സ്വകാര്യ ആശൂപത്രിയിൽ പുലർച്ചെ 2.35 ന് ആയിരുന്നു അന്ത്യം. അർബുദ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.പരുമല സൈന്റ്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story