20 വയസ്സുകാരിയ്ക്ക്‌ രണ്ട് ഗർഭപാത്രവും രണ്ട് ജനനേന്ദ്രിയങ്ങളും; ഒരേ സമയം രണ്ടു തവണ ഗര്‍ഭണിയാകാം !

മെഡിക്കൽ സയൻസിന്റെ കാഴ്ചപ്പാടിൽ ഒരു പെൺകുട്ടിയിൽ രണ്ട് ഗര്ഭപാത്രവും രണ്ട് ജനനേന്ദ്രിയങ്ങളും ഉണ്ടെന്ന വാർത്ത പുറത്തുവന്നപ്പോൾ ശാസ്ത്രലോകം അമ്പരന്നു. ലോകത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കാര്യമാണിത് അതിശയിപ്പിക്കുന്ന കാര്യം…

മെഡിക്കൽ സയൻസിന്റെ കാഴ്ചപ്പാടിൽ ഒരു പെൺകുട്ടിയിൽ രണ്ട് ഗര്ഭപാത്രവും രണ്ട് ജനനേന്ദ്രിയങ്ങളും ഉണ്ടെന്ന വാർത്ത പുറത്തുവന്നപ്പോൾ ശാസ്ത്രലോകം അമ്പരന്നു. ലോകത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കാര്യമാണിത് അതിശയിപ്പിക്കുന്ന കാര്യം പതിനെട്ടാം വയസ്സിലാണ് പെൺകുട്ടിയും ഇക്കാര്യം അറിഞ്ഞു എന്നതാണ്.

20 കാരിയായ പൈജ് ഡിയാൻജെലോ. വളരെ അപൂർവമായി രണ്ട് ഗര്ഭപാത്രവും രണ്ട് ജനനേന്ദ്രിയവുമായാണ് ജനിച്ചത് . അക്കാരണത്താല്‍ പേജിന് മാസത്തിൽ രണ്ടുതവണ ആര്‍ത്തവ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിരുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ മെഡിക്കൽ സയൻസിന്റെ ഭാഷയിൽ ഈ അവസ്ഥയെ ഗര്ഭപാത്ര ഡിഡെല്ഫിസ് എന്ന് വിളിക്കുന്നു. പൈജ് ഡിയാൻ‌ജെലോ സോഷ്യൽ മീഡിയയില്‍ വളരെ ആക്റ്റീവാണ്. ഒരു ടിക്ടോക്ക് വീഡിയോയിൽ അവള്‍ തന്റെ ഈ അവസ്ഥ വെളിപ്പെടുത്തി. പത്താം ക്ലാസ് വരെ മാസത്തിൽ രണ്ടുതവണ വരുന്ന ആര്‍ത്തവം കാരണം താൻ വളരെ അസ്വസ്ഥയായിരുന്നുവെന്ന് പൈജ് ഡിയാൻജെലോ പറഞ്ഞു. അവൾക്ക് 18 വയസ്സ് തികഞ്ഞപ്പോൾ അവൾ ഗൈനക്കോളജിസ്റ്റിനെ കണ്ട്. ശേഷം അവൾ അറിഞ്ഞ കാര്യമറിഞ്ഞു അവള്‍ ഞെട്ടിപ്പോയിയത്രെ . ശരീരത്തിൽ രണ്ട് പ്രത്യുത്പാദന സംവിധാനങ്ങളുണ്ടെന്ന് ഗൈനക്കോളജിസ്റ്റ് പേജിനോട് പറഞ്ഞെത്രെ . ഒരേ സമയം രണ്ടുതവണ ഗർഭിണിയാകാമെന്നാണ് ഇതിനർത്ഥം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story