എസ്.എസ്.എല്‍.സി പരീക്ഷഫലം പ്രഖ്യാപിച്ചു; റെക്കോര്‍ഡ് വിജയം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.47 വിജയശതമാനം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പരീക്ഷ ഫലം പ്രഖ്യാപിച്ചു. മൂന്നുമണിമുതല്‍ പരീക്ഷഫലം വിവിധ വെബ്സൈറ്റുകളിലൂടെ…
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.47 വിജയശതമാനം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പരീക്ഷ ഫലം പ്രഖ്യാപിച്ചു. മൂന്നുമണിമുതല്‍ പരീക്ഷഫലം വിവിധ വെബ്സൈറ്റുകളിലൂടെ…
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.47 വിജയശതമാനം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പരീക്ഷ ഫലം പ്രഖ്യാപിച്ചു. മൂന്നുമണിമുതല്‍ പരീക്ഷഫലം വിവിധ വെബ്സൈറ്റുകളിലൂടെ അറിയാം.
4,21,887പേര്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയതില്‍ 4,19651 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 99.47 ശതമാനം വിജയശതമാനം. മുന്‍ വര്‍ഷം ഇത് 98.82 ശതമാനമായിരുന്നു. 0.65ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി.
എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. 1,21,318 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 41906 പേരാണ് മുന്‍ വര്‍ഷം എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. 79412 എ പ്ലസില്‍ വര്‍ധനവ്.
എസ്.എസ്.എല്‍.സി പുതിയ സ്കീം അനുസരിച്ച് പരീക്ഷ എഴുതി പ്രൈവറ്റ് വിദ്യാര്‍ഥികളുടെ എണ്ണം 645. ഉന്നതവിദ്യാഭ്യാസത്തിന് 537 പേര്‍ അര്‍ഹത നേടി. 83.26 വിജയശതമാനം. എസ്.എസ്.എല്‍.സി പഴയ സ്കീം അനുസരിച്ച് പരീക്ഷ എഴുതി പ്രൈവറ്റ് വിദ്യാര്‍ഥികളുടെ എണ്ണം 346. ഉന്നതവിദ്യാഭ്യാസത്തിന് 270 പേര്‍ യോഗ്യത നേടി. 78.03 വിജയശതമാനം.
വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കണ്ണൂര്‍ -99.85 ശതമാനം,വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല -വയനാട് 98.13 ശതമാനം., വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല -പാല 99.97ശതമാനം,വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല -വയനാട് 98.13 ശതമാനം.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല -മലപ്പുറം. മലപ്പുറത്ത് 7838 പേര്‍ക്ക് മുഴുവന്‍ എ പ്ലസ് നേടി.
ഗള്‍ഫില്‍ 9വിദ്യാലയങ്ങള്‍. 573 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 556 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 97.03 ശതമാനം. മൂന്ന് ഗള്ഫ്സെന്ററുകളില് 100 ശതമാനം വിജയം നേടി. ലക്ഷദ്വീപില്‍ 9പരീക്ഷ സെന്‍ററുകള്‍ 627 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 607 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 96.81 വിജയശതമാനം.
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സെന്‍റര്‍ -പി.കെ.എം.എച്ച്.എസ്.എസ് എടരിക്കോട് മലപ്പുറം ജില്ല -2076 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. കുറവ് പരീക്ഷ എഴുതിയ സെന്‍റര്‍ സെന്‍റ് തോമസ് എച്ച്.എസ്.എസ് നിരണം, പത്തനംതിട്ട -ഒരു വിദ്യാര്‍ഥിയാണ് ഇവിടെ പരീക്ഷ എഴുതിയത്.
ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നിവയുടെ ഫലവും പ്രഖ്യാപിച്ചു. ടി.എച്ച്.എസ്.എല്‍.സിയില്‍ 48 സ്കൂളുകളിലായി 2889 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. 2881പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 99.72 ശതമാനമാണ് വിജയശതമാനം. 704 പേര്‍ മുഴുവന്‍ എ പ്ലസിനും അര്‍ഹത നേടി.