‘രാത്രി പുറത്തിറങ്ങുന്ന സ്ത്രീകൾ വേശ്യകൾ’: ഇസ്ലാം മത പ്രഭാഷകൻ സ്വാലിഹ് ബത്തേരിയുടെ സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിൽ

‘രാത്രി പുറത്തിറങ്ങുന്ന സ്ത്രീകൾ വേശ്യകൾ’: ഇസ്ലാം മത പ്രഭാഷകൻ സ്വാലിഹ് ബത്തേരിയുടെ സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിൽ

July 15, 2021 0 By Editor

‘രാത്രി പുറത്തിറങ്ങുന്ന സ്ത്രീകൾ വേശ്യകൾ’: ഇസ്ലാം മത പ്രഭാഷകൻ സ്വാലിഹ് ബത്തേരിയുടെ സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിൽ, രാത്രി ഒൻപത് മണി കഴിഞ്ഞ് പുറത്തിറങ്ങുന്ന സ്ത്രീകൾ വേശ്യകൾ ആണെന്നാണ് സ്വാലിഹ് പറയുന്നത്. വാക്കുകൾ ഇങ്ങനെ ‘സൗമ്യ വധക്കേസിലെ വാദം കേൾക്കുന്നതിനിടെ കോടതി മുറിയിൽ നടന്ന സംഭവങ്ങളെന്ന് പറഞ്ഞ് കേരളത്തിലെ എല്ലാ സ്ത്രികളെയും അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് ഇയാളുടെ പ്രസംഗം. കാഴ്ച്ചയിൽ കുട്ടിയായി തോന്നുന്ന സ്വാലിഹിന് 27 വയസുണ്ട്.

സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയോട് ഈ കൃത്യം ചെയ്യാനുണ്ടായ കാരണം എന്തെന്ന് ജഡ്ജ് ചോദിച്ചു, ഇതിന് മറുപടിയായി രാത്രി ഒൻപത് കഴിഞ്ഞ് വീടിന് വെളിയിൽ ഇറങ്ങുന്നതെല്ലാം വേശ്യാ സ്ത്രീകളാണെന്നും അവർ മറ്റുള്ളവരെ ആനന്ദിപ്പിക്കാൻ, സുഖിപ്പിക്കാൻ ഇറങ്ങുന്നവരാണ്. അതുകൊണ്ടാണ് താൻ അവരെ സമീപിച്ചത്. എന്നാൽ, അവർ എന്നെ ധിക്കരിക്കുകയാണ് ഉണ്ടായത്. അതിനാലാണ് കൊലനടത്തിയതെന്നു ഗോവിന്ദച്ചാമി കോടതിയിൽ പറഞ്ഞു’ എന്നാണ് ഇയാൾ പ്രസംഗത്തിൽ പറഞ്ഞത്.

എന്നാൽ ഈ കാര്യത്തിൽ സ്ത്രീ-പുരഷ സമത്വവും സ്വാതന്ത്ര്യവും വായ്ത്താരികളാക്കിയ സിനിമാ താരങ്ങൾ അടക്കമുള്ള പ്രമുഖ ആക്ടിവിസ്റ്റുകൾ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.സെലക്ടീവ് പ്രതികരണങ്ങളാണ് കേരളത്തിലെ സ്ത്രീ ആക്ടിവിസ്റ്റുകളിൽ നിന്ന് ഉയരുന്നതെന്ന് ശക്തമായ വിമർശനമാണ് ഉയരുന്നത്. ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുന്നതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന ആക്ഷേപവും ഉണ്ട്. ഇവർ മൗനം വെടിയണമെന്ന ആവശ്യമാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ‘പൊട്ട്’ പരാമർശം വലിയ വിവാദമാക്കിയവർ പോലും സ്വാലിഹിന്റെ പരാമർശത്തെ കണ്ടില്ലെന്ന് നടിക്കുന്നത് ഈ രാഷ്ട്രീയ ഇരട്ടത്താപ്പാണെന്നും വിമർശനം ഉയരുന്നു.