വാക്‌സിന്‍ എടുത്തവരില്‍ 80 ശതമാനത്തെയും ബാധിച്ചത് ഡെല്‍റ്റ വകഭേദം

വാക്‌സിന്‍ എടുത്തവരില്‍ 80 ശതമാനത്തെയും ബാധിച്ചത് ഡെല്‍റ്റ വകഭേദം

July 16, 2021 0 By Editor

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു ഡോസ് വാക്‌സിന്‍ എടുത്തതിനു ശേഷം കോവിഡ് പോസിറ്റീവ് ആയ രോഗികളില്‍ കൂടുതല്‍ പേര്‍ക്കും കോവിഡ് ഡെല്‍റ്റ വകഭേദമാണ് രോഗത്തിന് കാരണമായതെന്ന് ഐ.സി.എം.ആര്‍. പഠനം. വാക്‌സിനേഷനു ശേഷമുള്ള കോവിഡ് ബാധയെ കുറിച്ച് നടത്തുന്ന ആദ്യ പഠനമാണ് ഐ.സി.എം.ആറിന്റേത്. ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഭൂരിഭാഗത്തിനും കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്ന് പഠനം പറയുന്നു.

അതേസമയം, വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരണനിരക്ക് വളരെക്കുറവാണെന്നം പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 677 പേരെയാണ് പഠനവിധേയമാക്കിയത്. ആകെയുള്ള 677 പേരില്‍ , 71 പേര്‍ കൊവാക്‌സിനും ബാക്കിയുള്ള 604 പേര്‍ കോവിഷീല്‍ഡ് കുത്തിവെപ്പുമാണ് എടുത്തിരുന്നത്. രണ്ടുപേര്‍ ചൈനയുടെ സീനോഫാം വാക്‌സിനും സ്വീകരിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിച്ച മൂന്ന് പേര്‍ രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്.