കോവിഷീല്‍ഡ് വാക്സീന് 17 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം; വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് ഈ രാജ്യങ്ങളിലേക്ക് പ്രവേശനാനുമതി
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് 17 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം. യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 17 ഇടത്ത് അംഗീകാരം ലഭിച്ചുവെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്…
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് 17 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം. യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 17 ഇടത്ത് അംഗീകാരം ലഭിച്ചുവെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്…
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് 17 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം. യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 17 ഇടത്ത് അംഗീകാരം ലഭിച്ചുവെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഓസ്ട്രിയ, ഫ്രാന്‍സ്, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലന്റ്, ജര്‍മനി, ഗ്രീസ് തുടങ്ങി 17 രാജ്യങ്ങളാണ് കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയിരിക്കുന്നത്. കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഈ രാജ്യങ്ങളിലേക്ക് ഇനി പ്രവേശനാനുമതി ലഭ്യമാകും.'യൂറോപ്യന്‍ യൂണിയനിലെ 27 അംഗങ്ങളില്‍ 17 രാജ്യങ്ങള്‍ ഇതിനകം കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയിട്ടുണ്ട്. അപേക്ഷ നൽകിയിട്ടല്ല പല രാജ്യങ്ങളും അംഗീകാരം നൽകിയത്.ഇറ്റലി അടക്കമുള്ള ചില രാജ്യങ്ങൾ കോവിഷീൽഡിന് അംഗീകാരം നൽകാൻ തയാറായില്ല വൈകാതെ തന്നെ എല്ലാ രാജ്യങ്ങളും അംഗീകാരം നൽകുമെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല പറഞ്ഞു.