തൃ​ശൂ​ര്‍: സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി ഭ​രി​ച്ചി​രു​ന്ന ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 100 കോ​ടി​യു​ടെ വാ​യ്പാ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ സെ​ക്ര​ട്ട​റി ഉ​ള്‍​പ്പ​ടെ ആ​റ് ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ത​ട്ടി​പ്പ് വ്യ​ക്ത​മാ​യ​തോ​ടെ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ടു. ജീ​വ​ന​ക്കാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തി​ട്ടു​ണ്ട്.
വാ​യ്പ ല​ഭി​ക്കാ​ന്‍ ഇ​ട​പാ​ടു​കാ​ര്‍ ന​ല്‍​കി​യ ഭൂ​മി​യു​ടെ രേ​ഖ​ക​ള്‍ വ​ച്ച്‌ ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ട്ട ത​ട്ടി​പ്പ് സം​ഘം മൂ​ന്നും നാ​ലും ത​വ​ണ വാ​യ്പ എ​ടു​ക്കു​ക​യാ​യി​രു​ന്നു. തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​പ്പോ​ള്‍ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ര്‍​ക്ക് നോ​ട്ടീ​സ് ല​ഭി​ച്ചു. ഇ​തോ​ടെ​യാ​ണ് വ​ന്‍ ത​ട്ടി​പ്പി​ന്‍റെ ക​ഥ പു​റം​ലോ​കം അ​റി​ഞ്ഞ​ത്.
46 പേ​രു​ടെ വാ​യ്പ​ക​ള്‍ ഒ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പോ​യ​തെ​ന്നും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. സ​ഹ​ക​ര​ണ വി​ജി​ല​ന്‍​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ന്‍ ത​ട്ടി​പ്പ് വ്യ​ക്ത​മാ​യ​ത്. ഗു​ഢാ​ലോ​ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍, വ​ഞ്ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *