കൊല്ലം : വിളക്കുടിയിൽ യുവതിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബം എസ്പിക്ക് പരാതി നൽകി. റെയിൽവേ ഉദ്യോഗസ്ഥനായ ജോമോന്റെ ഭാര്യ ജയയെ ഇന്നലെയാണ് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് നേരത്തെ തന്നെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. മരിച്ച ജയമോളും ഭർത്താവ് ജോമോനും തമ്മിൽ കലഹം പതിവായിരുന്നുവെന്നും സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജോലിക്ക് പോയിരുന്ന ഇയാള്‍ ഉച്ചയ്ക്കു ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ ജയമോളും ജോമോന്റെ മാതാവ് കുഞ്ഞുമോള്‍ മത്തായിയും തമ്മില്‍ വീട്ടിലെ ജോലി ചെയ്യുന്നത് സംബന്ധിച്ച് വാക്കു തര്‍ക്കം നടന്നതായി പൊലീസ് പറഞ്ഞു. ഇതിനുശേഷം ജയമോള്‍ ശുചിമുറിയില്‍ കയറി. കുറേസമയം കഴിഞ്ഞും പുറത്തിറങ്ങാഞ്ഞതിനാല്‍ മകള്‍ കതകു തള്ളിത്തുറന്നു നോക്കിയപ്പോള്‍ ജയമോള്‍ അവശനിലയില്‍ കിടക്കുന്നതാണ് കണ്ടത്. പുനലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്ന് പോലീസ് അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *