എൻസിപി നേതാവിനെതിരെ യുവതി നൽകിയ പീഡന പരാതിയിൽ മറുപടി നൽകാതെ ഡിജിപി അനിൽകാന്ത്
തിരുവനന്തപുരം : എൻസിപി നേതാവിനെതിരെ യുവതി നൽകിയ പീഡന പരാതിയിൽ മറുപടി നൽകാതെ ഡിജിപി അനിൽകാന്ത്. കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം മന്ത്രിയുടെ ഇടപെടലുണ്ടായോ എന്ന…
തിരുവനന്തപുരം : എൻസിപി നേതാവിനെതിരെ യുവതി നൽകിയ പീഡന പരാതിയിൽ മറുപടി നൽകാതെ ഡിജിപി അനിൽകാന്ത്. കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം മന്ത്രിയുടെ ഇടപെടലുണ്ടായോ എന്ന…
തിരുവനന്തപുരം : എൻസിപി നേതാവിനെതിരെ യുവതി നൽകിയ പീഡന പരാതിയിൽ മറുപടി നൽകാതെ ഡിജിപി അനിൽകാന്ത്. കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം മന്ത്രിയുടെ ഇടപെടലുണ്ടായോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. സ്ത്രീപീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടു എന്നാണ് പുറത്തുവന്ന ശബ്ദരേഖയിലൂടെ വ്യക്തമായത്. എന്നാൽ പീഡന പരാതി പിൻവലിക്കാൻ അല്ല ആവശ്യപ്പെട്ടതെന്നും പാർട്ടിക്കാർ ഉൾപ്പെട്ട വിഷയം എന്ന നിലയ്‌ക്കാണ് ഫോൺ വിളിച്ചതെന്നുമാണ് മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞത്. എൻസിപിക്ക് അകത്തും മന്ത്രി ഇതേ പ്രതികരണമാണ് നൽകിയത്.
സംഭവത്തിൽ പോലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചു. ജൂൺ 28 നാണ് എൻസിപി നേതാവിനെതിരെ യുവതി പരാതി നൽകിയത്. എന്നാൽ ഒരു തവണ പോലീസ് സ്‌റ്റേഷനിലേയ്‌ക്ക് വിളിപ്പിക്കുകയല്ലാതെ പോലീസ് ഒന്നും ചെയ്തില്ലെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം പീഡന പരാതി എൻസിപി അന്വേഷിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജാണ് എകെ ശശീന്ദ്രൻ വിഷയം അന്വേഷിക്കുക.