ദേ പോയി ദാ  വന്നു ; നിമിഷങ്ങള്‍കൊണ്ട് ബഹിരാകാശം തൊട്ട് തിരികെ എത്തി ശതകോടീശ്വരനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ്‌

ദേ പോയി ദാ വന്നു ; നിമിഷങ്ങള്‍കൊണ്ട് ബഹിരാകാശം തൊട്ട് തിരികെ എത്തി ശതകോടീശ്വരനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ്‌

July 21, 2021 0 By Editor

ചരിത്രം രചിച്ചിരിക്കുകയാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും സംഘവും. ജെഫ് ബെസോസ് മണി മുഴക്കുകയും തുടർന്ന് എല്ലാ സംഘാംഗങ്ങളുമൊത്ത് ക്യാപ്സ്യൂളിൽ കയറുകയും ചെയ്തു. തുടർന്നായിരുന്ന റെക്കോർഡുകൾ പിറന്ന ബഹിരാകാശ യാത്ര. ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 6:42 ന് വെസ്റ്റ് ടെക്സാസിലെ മരുഭൂമിയിൽ നിന്ന് ബ്ലൂ ഒറിജിൻ കമ്പനിയുടെ ന്യൂ ഷെപ്പേർഡ് റോക്കറ്റിൽ ജെഫ് ബെസോസ് പറന്നു. ഇതിന്റെ  ക്യാപ്സൂളിൽ  6 സീറ്റുകളാണുള്ളത്, എന്നാൽ ബെസോസ് അടക്കം നാലുപേരാണ് യാത്രക്കുണ്ടായിരുന്നത്. ജെഫ് ബെസോസും കൂട്ടരും ഭൂമിയിൽ നിന്ന് 105 കിലോമീറ്റർ ഉയരത്തിൽ ബഹിരാകാശത്തേക്ക് പോയി. ബെസോസും സംഘവും പോയ റോക്കറ്റ് സ്വയംനിയന്ത്രണ സംവിധാനങ്ങളുള്ളതാണ്. അതായത് ഇതിന് ഒരു പൈലറ്റ് ആവശ്യമില്ല. ഇന്ത്യൻ സമയം വൈകിട്ട് 6:53 നാണ് കാപ്സ്യൂൾ നിലത്ത് തിരിച്ചെത്തിയത്.  ജെഫ് ബെസോസ് ഒന്നാമത് പുറത്തിറങ്ങി. അദ്ദേഹത്തിന്റെ  സന്തോഷത്തിന് അതിരുകളില്ലായിരുന്നു.  ആമസോൺ അധിപന്റെ യാത്രകൂടി വിജയമായതോടെ ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ശതകോടീശ്വരനായി ജെഫ് ബെസോസ്. റിച്ചഡ് ബ്രാൻസണാണ് ഇത് ആദ്യമായി സാധിച്ചത്.