തിരുവനന്തപുരം: ബസുകൾക്ക് റിവേഴ്‌സ് ഹോൺ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കെഎസ്ആർടിസി. ബസ് പിന്നോട്ടെടുക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് അധികൃതരുടെ ഈ നീക്കം. ഇതുസംബന്ധിച്ച് പുതുക്കിയ മാർഗ നിർദ്ദേശം കെഎസ്ആർടിസി പുറത്തിറക്കി. തമ്പാനൂർ ഡിപ്പോയിൽ അടുത്തിടെ ബസ് പിന്നോട്ടെടുക്കുന്നതിനിടെ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തിര നടപടിയെന്നാണ് റിപ്പോർട്ടുകൾ.എല്ലാ ബസുകൾക്കും റിവേഴസ് ഹോൺ ഘടിപ്പിക്കാൻ സിഎംഡി ബിജു പ്രഭാകർ നിർദ്ദേശം നൽകിയിട്ടുണ്ട്. സംവരണം ചെയ്ത സീറ്റുകൾ യാത്രക്കാർക്ക് വേഗത്തിൽ തിരിച്ചറിയാൻ പ്രത്യേകം നിറം നൽകി കളർ കോഡിങ് ഏർപ്പെടുത്തണം. ഇനി മുതൽ അപകടമോ, ബ്രേക്ക് ഡൗൺ കാരണമോ യാത്രക്കാരെ പരമാവധി 30 മിനിറ്റിൽ കൂടുതൽ വഴിയിൽ നിർത്തില്ല. ഇങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തിൽ ഉടൻ തന്നെ പകരം സംവിധാനം ഏർപ്പെടുത്തി യാത്ര ഉറപ്പാക്കുമെന്നും ബിജു പ്രഭാകർ വാർത്താകുറിപ്പിൽ അറിയിച്ചു.

ഡ്രൈവർ ക്യാബിനിലെ ചൂട് കുറയ്‌ക്കാൻ എല്ലാ ബസുകളിലും എയർ വെന്റ് ഡോർ, വാട്ടർ ബോട്ടിൽ ഹോൾഡർ, ഡ്രൈവർ സീറ്റ് ഡ്രൈവർക്ക് സൗകര്യപ്രദമായ രീതിയിൽ വയ്‌ക്കുന്നതിന് സംവിധാനം, സ്ഥലപ്പേരെഴുതിയ ബോർഡുകൾ തെളിഞ്ഞു കാണുന്നതിന് പ്രത്യേക എൽഇഡി ബോർഡുകൾ എന്നിവയും ഘടിപ്പിക്കുന്നതിന് എംഡി നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *