നിപ വൈറസിനുള്ള പുതിയ മുരുന്ന് ആസ്‌ട്രേലിയയില്‍ നിന്ന് എത്തി

കോഴിക്കോട്: നിപ വൈറസിനെ പ്രതിരോധിക്കുമെന്ന് കരുതുന്ന പുതിയ മുരുന്ന് ആസ്‌ട്രേലിയയില്‍ നിന്ന് കോഴിക്കോട്ടെത്തിച്ചു. ഹ്യൂമന്‍ മോണോക്‌ളോണല്‍ ആന്റിബോഡി എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നിന്ന് വിദഗ്ധരെത്തി പരിശോധിച്ച ശേഷം മാത്രമേ മരുന്ന് രോഗികള്‍ക്ക് നല്‍കൂ.

അതേസമയം, നിപ ചികിത്സയില്‍ പ്രത്യാശ നല്‍കിക്കൊണ്ട് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് അസുഖം ഭേദമായി. പതുതായി നടത്തിയ പരിശോധനയില്‍ നിപ ബാധയില്ലെന്നാണ് ഫലം. മെഡിക്കല്‍ കോളജ് നെഞ്ചുരോഗാശുപത്രിയിലെ ഐ.സി.യുവില്‍ പത്ത് ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ഥിനിയെ പ്രധാനാശുപത്രിയിലെ (എന്‍.എം.സി.എച്ച്) ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇനി കുറച്ചു നാള്‍ കൂടി നിരീക്ഷണത്തില്‍ നിര്‍ത്തും. സംസ്ഥാനത്ത് ആദ്യമായാണ് നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്ക് രോഗം മാറിയത്.

ഗുരുതരാവസ്ഥയില്‍നിന്ന് ഇവരുടെ തലച്ചോറും ഹൃദയവും സാധാരണ നിലയിലേക്ക് വന്നതായി ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ അറിയിച്ചു. നിപ രോഗികള്‍ക്ക് നല്‍കാനായി എത്തിച്ച റിബവിറിന്‍ മരുന്നും അനുബന്ധ ചികിത്സയുമാണ് വിദ്യാര്‍ഥിനിക്ക് നല്‍കിയിരുന്നത്. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിച്ചപ്പോഴാണ് ഇവര്‍ക്ക് രോഗം പിടിപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *