23 വർഷം നീണ്ട കാത്തിരിപ്പ്; ഇനി ‘സ്വന്തം’ കൈകളാൽ​ ഫെലിക്​സിന് പ്രിയപ്പെട്ടവരെ വാരിപ്പുണരാം; ലോകത്ത്​ ആദ്യമായി നഷ്​ടപ്പെട്ട കൈകൾക്ക്​ പകരം പുതിയ കൈ തുന്നിച്ചേർക്കുന്ന ശസ്​ത്രക്രിയ വിജയകരം

23 വർഷം നീണ്ട കാത്തിരിപ്പ്; ഇനി ‘സ്വന്തം’ കൈകളാൽ​ ഫെലിക്​സിന് പ്രിയപ്പെട്ടവരെ വാരിപ്പുണരാം; ലോകത്ത്​ ആദ്യമായി നഷ്​ടപ്പെട്ട കൈകൾക്ക്​ പകരം പുതിയ കൈ തുന്നിച്ചേർക്കുന്ന ശസ്​ത്രക്രിയ വിജയകരം

July 23, 2021 0 By Editor

23 വർഷം മുമ്പ്​ നഷ്​ടപ്പെട്ട കൈകൾക്ക്​ പകരം പുതിയ കൈകൾ തുന്നിച്ചേർത്ത​ ശസ്​ത്രക്രിയ വിജയകരം. ലോകത്ത്​ ആദ്യമായാണ്​ നഷ്​ടപ്പെട്ട കൈകൾക്ക്​ പകരം പുതിയ കൈ തുന്നിച്ചേർക്കുന്ന ശസ്​ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നത്. ഐസ്​ലൻഡിലെ ഫെലിക്സ്​ ഗ്രെറ്റർസൺ എന്ന 49കാരനാണ്​ ശസ്ത്രക്രിയക്ക് വിധേയനായത്. 1998ൽ വൈദ്യുതാഘാതത്തെ തുടർന്നുണ്ടായ അപകടത്തിലാണ്​ ഫെലിക്​സിന്​ ഇരുകൈകളും നഷ്​ടമാകുന്നത്​. തുടർന്ന്​ 54ഓളം ശസ്​ത്രക്രിയകൾ നടത്തി. മൂന്നുമാസത്തോളം കോമയിലായിരുന്നു അദ്ദേഹം. പരിക്കുകൾ ഗുരുതരമായതിനാൽ ഫെലിക്​സിന്‍റെ ജീവൻ രക്ഷിക്കുന്നതിനായി ഇരുകൈകളും ഡോക്​ടർമാർ മുറിച്ചുമാറ്റുകയായിരുന്നു. കൈകളുമായി സാമ്യമുള്ള ഒരു ഡോണറെ ലഭിചച്ചതോടെയാണ് ശസ്ത്രക്രിയ നടന്നത്. 15 ​മണിക്കൂറോളം ശസ്​ത്രക്രിയ നീണ്ടു. ഞരമ്പുകളുടെ പ്രവർത്തനം സാധാരണ നിലയിലായാൽ മാത്രമേ ഫെലിക്​സിന്‍റെ കൈകളുടെ പ്രവർത്തനം സാധാരണ നിലയിലാകൂവെന്ന്​ ഡോക്​ടർമാർ പറയുന്നു.