ഇന്ത്യയില്‍ നിന്ന്​ ആഗസ്​റ്റ്​​ രണ്ട്​ വരെ വിമാനമില്ലെന്ന്​ ഇത്തിഹാദ്​ എയര്‍വേഴ്​സ്​

ഇന്ത്യയില്‍ നിന്ന്​ ആഗസ്​റ്റ്​​ രണ്ട്​ വരെ വിമാനമില്ലെന്ന്​ ഇത്തിഹാദ്​ എയര്‍വേഴ്​സ്​

July 26, 2021 0 By Editor

ദുബൈ: ഇന്ത്യയില്‍ നിന്ന്​ ആഗസ്​റ്റ്​​​ രണ്ട്​ വരെ വിമാന സര്‍വീസില്ലെന്ന്​ അബൂദബി ആസ്​ഥാനമായ യു.എ.ഇയുടെ ഇത്തിഹാദ്​ എയര്‍വേഴ്​സ്​ അറിയിച്ചു. സാമൂഹിക മാധ്യമത്തില്‍ വിമാന സര്‍വീസ്​ സംബന്ധിച്ച്‌​ ചോദ്യമുന്നയിച്ച ഉപഭോക്​താവിനെയാണ്​ ഇത്തിഹാദ്​ ഇക്കാര്യം അറിയിച്ചത്​. ഇതോടെ ആഗസ്​ത്​ ആദ്യവാരത്തില്‍ വിമാന സര്‍വീസ്​ പുനരാരംഭിക്കുമെന്ന പ്രതീക്ഷക്ക്​ മങ്ങലേറ്റു.

യാത്രവിലക്ക്​ സംബന്ധിച്ച്‌​ അധികൃതര്‍ അറിയിപ്പൊന്നും നല്‍കാത്ത സാഹചര്യത്തില്‍ സര്‍വീസ്​ പുനരാരംഭിക്കുന്നത്​ വീണ്ടും നീണ്ടേക്കുമെന്നും കമ്പനി അറിയിച്ചു. നേരത്തെ ജൂലൈ 31വരെ വിമാനമുണ്ടാകില്ലെന്നാണ്​ ഇത്തിഹാദ്​, എമിറേറ്റ്​സ്​, എയര്‍ ഇന്ത്യ കമ്പനികൾ അറിയിച്ചിരുന്നത്​. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം യാത്ര പുനരാരംഭിക്കുന്നതിന്​ ചില ഇടപെടലുകള്‍ ജൂലൈ ആദ്യത്തില്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ആഗസ്​ത്​ തുടക്കത്തിലെങ്കിലും സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികളടക്കമുള്ള പ്രവാസികള്‍.