ലൈം​ഗിക പീഡനത്തിനിരയാക്കിയത് നായികാ വേഷം വാ​ഗ്ദാനം ചെയ്ത്; കമലിനെതിരെ പരാതിയുമായി യുവതി രംഗത്ത്; കമൽ സ്വന്തം കൈപ്പടയിൽ യുവതിക്കെഴുതിയ കത്ത് പുറത്ത്

ലൈം​ഗിക പീഡനത്തിനിരയാക്കിയത് നായികാ വേഷം വാ​ഗ്ദാനം ചെയ്ത്; കമലിനെതിരെ പരാതിയുമായി യുവതി രംഗത്ത്; കമൽ സ്വന്തം കൈപ്പടയിൽ യുവതിക്കെഴുതിയ കത്ത് പുറത്ത്

July 28, 2021 0 By Editor

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമാ സംവിധായകനുമായ കമലിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്ത്. സിനിമയില്‍ നായികാവേഷം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. യുവതി ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് പീഡനകാര്യം പുറത്തറിയിച്ചത്. സിനിമയില്‍ നായികാവേഷം നല്‍കാമെന്ന് പറഞ്ഞ് ഇദ്ദേഹം യുവതിയെ ഔദ്യോഗികവസതിയില്‍ വിളിച്ചു വരുത്തിയെന്നും ഇവിടെ വെച്ച് ബലാല്‍സംഗം ചെയ്തു എന്നുള്ളതാണ് പരാതി.

‘ആമി’യുടെ ചിത്രീകരണവേളയില്‍ രണ്ട് നടിമാരെ പീഡിപ്പിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ 2019 ഏപ്രില്‍ 30ന് കമല്‍ സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ കത്താണ് ഇപ്പോള്‍ യുവതി പ്രസിദ്ധീകരിച്ചിട്ടുള്ളത്. പീഡനപരാതി പുറത്ത് വരാതിരിക്കുന്നതിനായി അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു. പോസ്റ്റ് റിമൂവ് ചെയ്യണമെന്ന് ഭീഷണി എന്നോട് വേണ്ട! ചെയ്യില്ല, എന്ന കുറിപ്പോടെയാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്.

കത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ് :പരസ്പരം സംസാരിച്ച് തീരുമാനിച്ച പ്രകാരം അടുത്ത ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ഞാന്‍ സംവിധാനം ചെയ്യുന്ന മഞ്ജുവാര്യരും ടോവിനോ തോമസും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്ന പേരിടാത്ത പുതിയ സിനിമയില്‍ പ്രധാനപ്പെട്ട ഒരു റോള്‍ ( ടോവിനോയുടെ കൂടെ ) ഉറപ്പായി തന്നു കൊള്ളാം എന്ന് ഇതിനാല്‍ സമ്മതിച്ചിരിക്കുന്നു.