‘ആന കരിമ്പിൻ കാട്ടിൽ കയറിയത് പോലെ എന്നല്ല, ശിവൻകുട്ടി നിയമസഭയിൽ കയറിയത് പോലെ എന്നാണ് പറയേണ്ടത്;’ പിടി തോമസ്
തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി നടന്ന 2015, മാർച്ച് 13 കേരള നിയമസഭ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണെന്ന് പിടി തോമസ് എംഎൽഎ. അന്ന് പ്രതിപക്ഷ എംഎൽഎമാർ അഴിഞ്ഞാടുകയാണ്…
തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി നടന്ന 2015, മാർച്ച് 13 കേരള നിയമസഭ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണെന്ന് പിടി തോമസ് എംഎൽഎ. അന്ന് പ്രതിപക്ഷ എംഎൽഎമാർ അഴിഞ്ഞാടുകയാണ്…
തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി നടന്ന 2015, മാർച്ച് 13 കേരള നിയമസഭ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണെന്ന് പിടി തോമസ് എംഎൽഎ. അന്ന് പ്രതിപക്ഷ എംഎൽഎമാർ അഴിഞ്ഞാടുകയാണ് ചെയ്ത. സിപിഎം നേതൃത്വം നടത്തിയ ആക്രമണത്തിൽ നിയമസഭയ്‌ക്ക് രണ്ട് ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് പിടി തോമസ് പറഞ്ഞു. മന്ത്രി ശിവൻകുട്ടി രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തിര പ്രമേയ നോട്ടീസ് നിയമസഭയിൽ അവതരിപ്പിക്കാൻ അനുമതി തേടിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോൾ തങ്ങൾക്കെതിരെയാണ് കേസ് എന്ന് തോന്നിപ്പോയി. അന്നത്തെ സംഭവം സഭയ്‌ക്ക് നാണക്കേട് ഉണ്ടാക്കി. കെഎം മാണിയുടെ ബജറ്റ് തടസ്സപ്പെടുത്താൻ പ്രതിപക്ഷം എല്ലാ വഴിയും നോക്കിയിരുന്നു. ഇന്ന് സുപ്രീം കോടതി വിധിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും കെഎം മാണി തന്നെയാണ്. ഇപ്പോൾ ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെ എന്നല്ല പറയുക മറിച്ച് ശിവൻകുട്ടി നിയമസഭയിൽ കയറിയ പോലെ എന്നാണെന്ന് പിടി തോമസ് പരിഹസിച്ചു.