നടൻ ജനാർദനെ കൂടാതെ നടി ഷക്കീലയെയും കൊന്ന് സൈബര്‍ ഭ്രാന്തൻമ്മാർ ; ഒടുവിൽ പ്രതികരിച്ച് ഷക്കീലയും
EK-NEWS : നടൻ ജനാർദനെ കൂടാതെ നടി ഷക്കീലയെയും കൊന്ന് സൈബര്‍ ഭ്രാന്തൻമ്മാർ,നടി ഷക്കീല മരിച്ചെന്ന് സമൂഹമാധ്യമത്തിൽ വ്യാജപ്രചരണം. ഒടുവിൽ സംഭവത്തിൽ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തുകയും ചെയ്തു. വീഡിയോയിലൂടെയാണ് ഷക്കീല തന്റെ വ്യാജമരണവാർത്തയിൽ പ്രതികരിച്ചത്.
Actress #Shakeela dismisses rumors about her and her health..
She is doing absolutely fine..@Royalreporter1 pic.twitter.com/ut41SrRGG4
— Ramesh Bala (@rameshlaus) July 29, 2021
താൻ വളരെ ആരോഗ്യവതിയോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നത്. തനിക്ക് കേരളത്തിലെ ജനങ്ങൾ നൽകുന്ന കരുതലിന് വളരെയധികം നന്ദിയുണ്ട്. ആരോ തന്നേക്കുറിച്ച് ഒരു മോശംവാർത്ത ചെയ്തു, പക്ഷേ സംഗതിയുടെ നിജസ്ഥിതി അറിയാൻ നിരവധി പേരാണ് വിളിച്ചത്. ആ വാർത്ത നൽകിയ ആൾക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാൾ കാരണമാണ് നിങ്ങളെല്ലാം വീണ്ടും തന്നെക്കുറിച്ച് ഓർത്തതെന്നും താരം പറയുന്നു. മലയാളികളുടെ ഇഷ്ട സിനിമാ താരം ജനാർദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയിൽ വ്യാജ പ്രചാരണം നടന്നിരുന്നു.