സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഇന്നറിയാം; ഓൺലൈൻ റിസൽട്ട് ലഭ്യമാകുന്ന സൈറ്റുകൾ ഇവയാണ്

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഇന്നറിയാം; ഓൺലൈൻ റിസൽട്ട് ലഭ്യമാകുന്ന സൈറ്റുകൾ ഇവയാണ്

July 30, 2021 0 By Editor

ഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഇന്നറിയാം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാല്‍ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്. സി.ബി.എസ്.ഇ. ഔദ്യോഗിക വെബ്‌സൈറ്റ് cbseresults.nic.in , cbse.nic.in എന്നിവയില്‍ ഓണ്‍ലൈനായി ഫലമറിയാം.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ