പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ ഫാ. റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കണം, ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരയായ പെൺകുട്ടി സുപ്രീം കോടതിയിൽ

കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കും ചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി, ഇര സുപ്രീംകോടതിയെ സമീപിച്ചു. റോബിനെ വിവാഹം കഴിക്കണമെന്നും ഇതിനായി ജാമ്യം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. സ്വന്തം ഇഷ്ടപ്രകാരമാണ് ഫാ. റോബിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതെന്നും യുവതി പറയുന്നു. ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ ഫാ. റോബിൻ വടക്കുംചേരിക്ക് 20 വർഷം കഠിന തടവാണ് വിചാരണ കോടതി വിധിച്ചത്. മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കണമെന്ന് തലശ്ശേരി പോക്‌സോ കോടതിയും വിധിച്ചിരന്നു. വിവിധ വകുപ്പുകളായി 60 വർഷമാണ് കോടതി ശിക്ഷ വിധിച്ചത്. എന്നാൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി അറിയിക്കുകയായിരുന്നു.

കംപ്യൂട്ടർ പഠിക്കാനെത്തിയ പതിനാറുകാരിയെ ആണ് സ്വന്തം മുറിയിൽ വെച്ച് റോബിൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലായിരുന്നു കുട്ടിയുടെ പ്രസവം. ചൈൽഡ് ലൈന് ലഭിച്ച രഹസ്യ വിവരം പോലീസിന് കൈമാറുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ശാസ്ത്രീയ പരിശോധനയിൽ കുട്ടിയുടെ പിതാവ് റോബിനാണെന്നും തിരിച്ചറിഞ്ഞിരുന്നു.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

2016ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. 2017ലാണ് റോബിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പെൺകുട്ടിയുടെ പ്രസവം നടന്ന് ദിവസങ്ങൾക്കകം പെൺകുട്ടിയെ സഭയുടെ നേതൃത്വത്തിലുള്ള വൈത്തിരിയിലെ അനാഥാലയത്തിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് പീഡനം പെൺകുട്ടിയുടെ പിതാവിന്റെ തലയിൽ കെട്ടിവയ്‌ക്കാനും പത്ത് ലക്ഷം രൂപ നൽകി ഒതുക്കിതീർക്കാനും ശ്രമം നടന്നിരുന്നു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story