മുഖത്ത് ഏഴു തുന്നലുകളുമായി പോരാടി; ബോക്‌സിംഗിൽ സൂപ്പർ ഹെവിവെയിറ്റിൽ ലോകചാമ്പ്യനോട് ഏറ്റുമുട്ടി സതീഷ് കുമാർ പുറത്ത്

ടോക്കിയോ: ബോക്‌സിംഗിൽ ഇന്ത്യൻ പുരുഷ താരം പുറത്ത്. സൂപ്പർ ഹെവിവെയിറ്റ് വിഭാഗത്തിൽ ആദ്യമായി മത്സരിച്ച സതീശ് കുമാറാണ് പുറത്തായത്. 91 കിലോയ്‌ക്ക് മുകളിലുള്ള ഈ വിഭാഗത്തിൽ ലോകചാമ്പ്യനായ…

ടോക്കിയോ: ബോക്‌സിംഗിൽ ഇന്ത്യൻ പുരുഷ താരം പുറത്ത്. സൂപ്പർ ഹെവിവെയിറ്റ് വിഭാഗത്തിൽ ആദ്യമായി മത്സരിച്ച സതീശ് കുമാറാണ് പുറത്തായത്. 91 കിലോയ്‌ക്ക് മുകളിലുള്ള ഈ വിഭാഗത്തിൽ ലോകചാമ്പ്യനായ ഉസ്‌ബെക്കിസ്താന്റെ ബക്കോദിർ ജലോലോവാണ് സെമിയിലേക്ക് മുന്നേറിയത്. 5-0 എന്ന വ്യക്തമായ മുൻതൂക്കത്തോടെയാണ് ജലോലോവ് വിജയിച്ചത്. മുഖത്ത് ഏഴു തുന്നലുകളുമായി ക്വാർട്ടറിൽ കളിക്കാനാകുമോ എന്ന സംശയം നിലനിൽക്കേയാണ് സതീഷിന് ഡോക്ടർമാർ അനുമതി നൽകിയത്.

സതീശിനേക്കാൾ ഉയരവും കൈകൾക്ക് നീളവുമുള്ളതാണ് ജോലോലോവിന് ഗുണമായത്. ആദ്യ രണ്ട് റൗണ്ടുകളിലും നടത്തിയ മികച്ച പഞ്ചുകളാണ് ജലോലോവിന് നിർണ്ണായക മുൻതൂക്കം നൽകിയത്. വലതുകയ്യാൽ മികച്ച രീതിയിൽ പോരാടുന്ന സതീശിന്റെ ഇടികൾ ഏൽക്കാതിരിക്കാൻ ജലോലോവ് സമർത്ഥമായി മാറിനിന്ന് പോരാടിയതാണ് ഗുണമായത്.ആദ്യമായി മത്സരിച്ച ഇനത്തിൽ ഇന്ത്യൻ താരം ടോക്കിയോ ഒളിംപിക്‌സിലെ ക്വാർട്ടർ വരെയെത്തിയത് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് പരിശീലകരും അഭിപ്രായപ്പെട്ടു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story