ഇന്ത്യക്ക് വെങ്കലം സമ്മാനിച്ച് ലവ്‌ലീന ബോർഗോഹെയിൻ

August 4, 2021 0 By Editor

ടോക്കിയോ: ഇന്ത്യക്ക് വെങ്കലം സമ്മാനിച്ച് ലവ്‌ലീന ബോർഗോഹെയിന്. ബോക്‌സിംഗിലെ സെമിയിൽ തുർക്കി താരത്തോട് തോറ്റതോടെയാണ് വെങ്കലം ഉറപ്പിച്ചത്. ലോക ഒന്നാം നമ്പർ താരമായ തുർക്കിയുടെ ബുസെനാസ് സുർമെലെനിയോടാണ് ആദ്യമായി ഒളിന്പിക്സിലിറങ്ങുന്ന ലവ്‌ലീന പൊരുതിയത്. 5-0നാണ് തുർക്കി താരം വ്യക്തമായ മേധാവിത്വത്തോടെ ഫൈനലിൽ കടന്നത്. ഇതോടെ ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് മൂന്ന് മെഡലുകളായി. മേരികോമിന് ശേഷം ബോക്‌സിംഗിൽ മെഡൽ നേടുന്ന രണ്ടാമത്തെ വനിതയാണ് ലവ്‌ലീന. 2008ൽ വിജേന്ദറും 2012ൽ മേരികോമുമാണ് ഇന്ത്യക്കായി ബോക്‌സിംഗ് റിംഗിൽ നിന്നും മെഡലുകൾ നേടിതന്നത്. ഇരുവരും വെങ്കലമെഡലുകളാണ് നേടിയത്.