സ്വര്‍ണം തേടി രവികുമാര്‍ ദാഹിയ ഫൈനലില്‍; നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ
ടോക്യോ ഒളിമ്ബിക്സില്‍ പുരുഷന്മാരുടെ 57 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗം ഗുസ്തിയില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ രവികുമാര്‍ ദാഹിയ. കസാക്കിസ്ഥാന്റെ നൂറിസ്ലാം സനായേവിനെ തോല്‍പ്പിച്ചാണ് രവികുമാര്‍ ഫൈനലിലെത്തിയത്. നാടകീയമായിരുന്നു…

ടോക്യോ ഒളിമ്ബിക്സില്‍ പുരുഷന്മാരുടെ 57 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗം ഗുസ്തിയില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ രവികുമാര്‍ ദാഹിയ. കസാക്കിസ്ഥാന്റെ നൂറിസ്ലാം സനായേവിനെ തോല്‍പ്പിച്ചാണ് രവികുമാര്‍ ഫൈനലിലെത്തിയത്. നാടകീയമായിരുന്നു രവികുമാറിന്റെ ഫൈനല്‍ പ്രവേശനം. 9–1 എന്നനിലയില്‍ പിന്നില്‍ നിന്ന ശേഷം തിരിച്ചടിക്കുകയായിരുന്നു.
2012ല്‍ സുശീല്‍ കുമാര്‍ ഫൈനലിലെത്തിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഒളിമ്ബിക്സ് ഗുസ്തിയുടെ കലാശ പോരിനിറങ്ങുന്നത്. ക്വാര്‍ട്ടറില്‍ ബള്‍ഗേറിയന്‍ താരം ജോര്‍ജി വന്‍ഗലോവിനെ 14–4ന് തോല്‍പ്പിച്ചാണ് രവികുമാര്‍ സെമിയിലെത്തിയത്. നാളെ നടക്കുന്ന ഫൈനലില്‍ രണ്ടു തവണ ലോക ചാംപ്യനായ റഷ്യന്‍ താരം സാവുര്‍ ഉഗ്വേവാണ് രവികുമാറിന്റെ എതിരാളി.