ഹോക്കിയില്‍ ഇന്ത്യ അര്‍ജന്റീനയോട് പൊരുതി തോറ്റു

ഹോക്കിയില്‍ ഇന്ത്യ അര്‍ജന്റീനയോട് പൊരുതി തോറ്റു

August 4, 2021 0 By Editor

ഹോക്കിയില്‍ ഫൈനലില്‍ എത്താതെ ഇന്ത്യ. അര്‍ജന്റീനയോട് 1-2 നാണ് ഇന്ത്യ പരാജയം ഏറ്റു വാങ്ങിയത്. പെനാള്‍ട്ടി കോര്‍ണറില്‍ നിന്ന് മത്സരം തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ഇന്ത്യ ഗോളടിക്കുകയായിരുന്നു. ഇന്ത്യയുടെ ഡ്രാഗ് ഫ്ലിക്കര്‍ ഗുര്‍ജിത് കൗര്‍ പെനാള്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി അധികം വൈകാതെ അര്‍ജന്റീന ഗോള്‍ മടക്കി ഒപ്പമെത്തുകയായിരുന്നു. ക്യാപ്റ്റന്‍ മരിയ നോയല്‍ ബാരിയോനുവേവോ ആയിരുന്നു ഗോള്‍ സ്കോറര്‍. രണ്ടാം പകുതിയിലും അര്‍ജന്റീന കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും അത് വഴി ലഭിച്ച പെനാള്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റുന്നതാണ് കണ്ടത്.

മുപ്പത്തിയാറാം മിനുട്ടില്‍ അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ വീണ്ടും ഒരു പെനാള്‍ട്ടി കോര്‍ണറില്‍ നിന്ന് ഗോള്‍ നേടി ടീമിനെ മുന്നിലെത്തിച്ചു. രണ്ടും , മൂന്നും ക്വാര്‍ട്ടറിനെക്കാള്‍ മികച്ച രീതിയില്‍ ഇന്ത്യ നാലാം ക്വാര്‍ട്ടറില്‍ കളിച്ചുവെങ്കിലും രണ്ടാം തവണ അര്‍ജന്റീനയുടെ പ്രതിരോധത്തെ മറികടക്കുവാന്‍ ഇന്ത്യയ്ക്ക് സാധിക്കാതെ വന്നപ്പോള്‍ ടീമിന്റെ ഫൈനല്‍ മോഹങ്ങള്‍ പൊലിയുകയായിരുന്നു. ബ്രിട്ടനെ 5-1ന് പരാജയപ്പെടുത്തിയ നെതര്‍ലാണ്ട്സ് ആണ് അര്‍ജന്റീനയുടെ ഫൈനലിലെ എതിരാളികള്‍.