ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് ചരിത്ര നേട്ടം; ജർമ്മനിയെ തോൽപ്പിച്ചത് 5-4ന്

ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് ചരിത്ര നേട്ടം; ജർമ്മനിയെ തോൽപ്പിച്ചത് 5-4ന്

August 5, 2021 0 By Editor

ടോക്കിയോ: ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. അത്യന്തം ആവേശകരമായ മത്സരത്തിൽ ജർമ്മനിയെ 5-4നാണ് ഇന്ത്യൻ നിര തോൽപ്പിച്ചത്. വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ജർമ്മനിക്കെതിരെ ഇന്ത്യ മുന്നേറിയത്. 1980ന് ശേഷം ആദ്യമായാണ് ഇന്ത്യ ഹോക്കിയിൽ മെഡൽ നേടുന്നത്. മൻപ്രീത് സിംഗിന്റെ നായകത്വത്തിലാണ് 41 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വെങ്കലം കൈപ്പിടിയിലാക്കിയത്.

ആദ്യ ക്വാർട്ടറിൽ ഒരു ഗോളിന് പിന്നിലായ ഇന്ത്യ 1-1ന് സമനില പിടിച്ചു. രണ്ടാം ക്വാർട്ടറിൽ ശക്തമായി തിരികെ എത്തിയ ജർമ്മനി 3-1ന് ശക്തമായ ലീഡ് പിടിച്ചു. എന്നാൽ ഫീൽഡ് ഗോളുകളുടെ കരുത്ത് വീണ്ടും കാണിച്ച ഇന്ത്യ തുടർച്ചയായി രണ്ടു ഗോളുകൾ തിരിച്ചടിച്ച് 3-3ന്റെ സമനില പിടിക്കുകയായിരുന്നു. മൂന്നാം ക്വാർട്ടറിൽ 5-3ന് മുന്നിലെത്തിയ ഇന്ത്യക്കെതിരെ ജർമ്മനി 5-4ന് ലീഡ് നേടിയെങ്കിലും മലയാളിതാരം ശ്രീജേഷ് രക്ഷകനായി. കളിയിലുട നീളം നിരവധി തവണ ജർമ്മൻ ശ്രമങ്ങളെ ശ്രീജേഷ് തകർത്തു. അവസാന നിമിഷങ്ങളിൽ ജർമ്മനിയുടെ പെനാൽറ്റി കോർണറുകളെ തടുത്തതാണ് ഏറെ നിർണ്ണായകമായത്.സിംറൻജീത് സിംഗാണ് ആദ്യ ഗോൾ ഇന്ത്യയ്‌ക്ക് സമനില നൽകിയത്. ഇരട്ട ഗോളുകളാണ് സിംറൻ ഇന്ത്യക്കായി നേടിയത്. ഹാർദ്ദിക്കാണ് രണ്ടാം ഗോൾ നേടി ഇന്ത്യക്ക് 2-1 ലീഡ് നൽകിയത്. ഹർമൻ പ്രീതാണ് മൂന്നാം ഗോൾ നേടിയത്. രൂപീന്ദർ പാലും ഇന്ത്യക്കായി ഗോൾ നേടി.

1948ൽ ഇന്ത്യ ബ്രിട്ടനെ തോൽപ്പിച്ചതാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നേട്ടം. 8 തവണ ഇന്ത്യ സ്വർണ്ണം നേടിയിട്ടുണ്ട്. മോസ്കോവിലാണ് ഇന്ത്യ അവസാനമായി സ്വർണ്ണം നേടിയത്. ആകെ 8 സ്വർണ്ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും ഇന്ത്യ ഹോക്കിയിലൂടെ ഇതോടെ നേടിയത്.