അഫ്ഗാനിസ്താനില്‍ താലിബാനെ യുഎസ് വ്യോമസേന ആക്രമിച്ചു ; ആക്രമണത്തില്‍ താലിബാന് കനത്ത തിരിച്ചടി "200 ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താനില്‍ യുഎസ് വ്യോമസേന നടത്തിയ ആക്രമണത്തില്‍ താലിബാന് തിരിച്ചടി. ഷെബര്‍ഗാന്‍ നഗരത്തിലെ താലിബാന്റെ ഒളിത്താവളങ്ങളും സമ്മേളന സ്ഥലങ്ങളും ലക്ഷ്യമിട്ട് വ്യോമസേന നടത്തിയ ആക്രമണത്തില്‍ 200-ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ഫവദ് ഫവദ് അമന്‍ ട്വീറ്റ് ചെയ്തു.

ഇന്നലെ വൈകുന്നേരം 6:30 നാണ് ജാവ്ജന്‍ പ്രവിശ്യയിലെ ഷെബര്‍ഗാന്‍ നഗരത്തില്‍ താലിബാനെ ലക്ഷ്യമിട്ട് ബി -52 ബോംബര്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയത്. യുഎസ് വ്യോമസേനയുടെ ആക്രമണത്തില്‍ ഭീകരര്‍ക്ക് കനത്ത ആള്‍ നാശമാണ് ഉണ്ടായത്. വടക്കന്‍ അഫ്ഗാനിലെ ജാവ്ജന്‍ പ്രവിശ്യയുടെ തലസ്ഥാന നഗരമായ ഷബര്‍ഗാന്‍ താലിബാന്‍ കീഴടക്കിയിരുന്നു. അഫ്ഗാന്‍ സേനയുമായുള്ള ഒരാഴ്ച നീണ്ടുനിന്ന ഏറ്റുമുട്ടലിന് ശേഷമാണ് നഗരം താലിബാന്‍ കീഴടക്കിയത്. ഇറാന്റെ പടിഞ്ഞാറൻ അതിർത്തിക്കടുത്തുള്ള ഹെറാത്തും ലഷ്‌കർ ഗാഹ്, കാണ്ഡഹാർ എന്നിവയുൾപ്പെടെയുള്ള മറ്റു പ്രവിശ്യാ തലസ്ഥാനങ്ങളിലും താലിബാൻ പിടിമുറുക്കുകയാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story