മദ്യപാനികള്‍ മാത്രമായി സന്തോഷിക്കേണ്ട; മദ്യം വാങ്ങാന്‍ ഇനി മുതല്‍ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
തിരുവനന്തപുരം; മദ്യം വാങ്ങാന്‍ ഇനി മുതല്‍ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. 72 മണിക്കൂര്‍ മുമ്ബ് എടുത്ത ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ആദ്യ ഡോസ് വാക്സിന്‍…
തിരുവനന്തപുരം; മദ്യം വാങ്ങാന്‍ ഇനി മുതല്‍ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. 72 മണിക്കൂര്‍ മുമ്ബ് എടുത്ത ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ആദ്യ ഡോസ് വാക്സിന്‍…
തിരുവനന്തപുരം; മദ്യം വാങ്ങാന്‍ ഇനി മുതല്‍ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. 72 മണിക്കൂര്‍ മുമ്ബ് എടുത്ത ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ആദ്യ ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് ഇളവുണ്ട്.
ബെവ് കോ ഔട്ട് ലെറ്റുകള്‍ക്ക് മുന്നില്‍ ഇനി മുതല്‍ ഇക്കാര്യം സൂചിപ്പിച്ചുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്നു ബിവ്റിജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് . സര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ട് മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമാക്കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
കടകളില്‍ പോകുന്നവര്‍ വാക്സിന്‍ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവില്‍പ്പനശാലകള്‍ക്കും ബാധകമാക്കണമെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ മറുപടി നല്‍കാനും സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റോ, ആദ്യ വാക്‌സിന്‍ എടുത്ത രേഖയോ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കും ബാധകമാക്കണം. വാക്‌സിന്‍ എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ ചെയ്തവര്‍ക്കോ മാത്രമെ മദ്യം വില്‍ക്കൂ എന്ന് തീരുമാനിക്കണം. വാക്‌സിനേഷന്‍ പരമാവധി ആളുകളിലേക്ക് എത്താന്‍ ഇത് ഉപകരിക്കും. മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ ആളുകള്‍ വാക്‌സിന്‍ എടുക്കും എന്നും കോടതി വ്യക്തമാക്കിയിരുന്നു