സംസ്ഥാനത്ത് പിഴയായി ഇതുവരെ പിരിച്ചെടുത്തത് 125 കോടി, രജിസ്റ്റർ ചെയ്തത് 17.75 ലക്ഷം കേസുകൾ !

സംസ്ഥാനത്ത് പിഴയായി ഇതുവരെ പിരിച്ചെടുത്തത് 125 കോടി, രജിസ്റ്റർ ചെയ്തത് 17.75 ലക്ഷം കേസുകൾ !

August 10, 2021 0 By Editor

കഴിഞ്ഞ മൂന്ന് മാസത്തിൽ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന്റെ പേരിൽ 125 കോടി രൂപ പിഴയായി മാത്രം സർക്കാരിന് ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ .

കോവിഡിന്റെ രണ്ടാം തരംഗത്തിനോടനുബന്ധിച്ച് മേയ് 8 മുതലാണ് ലോക്ക്ഡൗൺ വീണ്ടും ആരംഭിക്കുന്നത്. അന്ന് മുതൽ ഓഗസ്റ്റ് 4 വരെ 17.75 ലക്ഷം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രെസ്സിന്റെ റിപ്പോർട്ട് പ്രകാരം അതിൽ 10.7 ലക്ഷം കേസുകൾ മാസ്‌ക് ധരിക്കാത്തതിനാൽ ഉള്ളതാണ്. സാമൂഹ്യ അകലം പാലിക്കാത്തതിനും, ആൾക്കൂട്ടം കൂടിയതിനും, പൊതുയോഗങ്ങൾ നടത്തിയതിനുമായി 4.7 ലക്ഷം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലോക്ക്ഡൌൺ ലംഘനത്തിന്റെ പേരിൽ ആകെ 2.3 ലക്ഷം വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം മാസ്‌ക് വെക്കാത്ത ഒരാളിൽ നിന്ന് 500 രൂപയാണ് പിഴ ചുമത്താൻ പറ്റുക. അപ്പോൾ 10.7 ലക്ഷം കേസുകളിൽ നിന്ന് 53.6 കോടി രൂപയും വാഹനം പിടിച്ചെടുത്തതിന് 2000 രൂപ ഈടാക്കുമ്പോൾ 2.3 ലക്ഷം കേസുകളിൽ നിന്ന് ഏകദേശം 46 കോടി രൂപയുമാണ് സർക്കാരിലേക്കെത്തുക. മറ്റ് കേസുകളുടെ പിഴയായി 500 മുതൽ 5000 രൂപ വരെ ചുമത്തുമ്പോൾ മൊത്തത്തിൽ ഏകദേശം 125 കോടി രൂപ സർക്കാരിലേക്ക് എത്തിയെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.