സ്ത്രീവിരുദ്ധ പരാമര്‍ശ നടത്തുകയും വനിതാ പ്രവര്‍ത്തകരെ അപമാനിക്കുകയും ചെയ്തു; വനിതാ കമ്മീഷന് പരാതി നല്‍കി എം.എസ്.എഫ് വനിതാ നേതാക്കള്‍
മലപ്പുറം: സ്ത്രീവിരുദ്ധ പരാമർശ നടത്തുകയും വനിത പ്രവർത്തകരെ അപമാനിക്കുകയും ചെയ്ത എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫിന്റെ വനിത വിഭാഗം വനിത കമ്മീഷനെ സമീപിച്ചു. യോഗത്തിനിടെ അപമാനിച്ചെന്ന്…
മലപ്പുറം: സ്ത്രീവിരുദ്ധ പരാമർശ നടത്തുകയും വനിത പ്രവർത്തകരെ അപമാനിക്കുകയും ചെയ്ത എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫിന്റെ വനിത വിഭാഗം വനിത കമ്മീഷനെ സമീപിച്ചു. യോഗത്തിനിടെ അപമാനിച്ചെന്ന്…
മലപ്പുറം: സ്ത്രീവിരുദ്ധ പരാമർശ നടത്തുകയും വനിത പ്രവർത്തകരെ അപമാനിക്കുകയും ചെയ്ത എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫിന്റെ വനിത വിഭാഗം വനിത കമ്മീഷനെ സമീപിച്ചു. യോഗത്തിനിടെ അപമാനിച്ചെന്ന് കാണിച്ച് വനിത വിഭാഗമായ ഹരിതയുടെ പത്തോളം നേതാക്കളാണ് പരാതി നൽകിയത്. മുസ്ലീം ലീഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഹരിതയുടെ പുതിയ നീക്കം. സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബ് എന്നിവർക്ക് എതിരെയാണ് പരാതി. നവാസ് അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും ജനറൽ സെക്രട്ടറി ഫോണിലൂടെ അപമാനിച്ചെന്നും പരാതിയിലുണ്ട്.
ജൂൺ 22ന് കോഴിക്കോട് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചില പരാമർശങ്ങളാണ് പരാതിയിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പി.കെ.നവാസ് സംഘടനകാര്യങ്ങളിൽ വനിത നേതാക്കളോട് അഭിപ്രായം ചോദിച്ച് സംസാരിക്കവെ ‘വേശ്യയ്‌ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമല്ലോ, അത് പറയൂ’ എന്നാണ് പരാമർശിച്ചത്. എംഎസ്എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും, ഇവർക്കെതിരെ ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനാപരമായും വ്യക്തിപരമായും തകർക്കാൻ ശ്രമിക്കുകയാണ്. സംഘടനയുടെ അകത്തും പുറത്തും വഴിപ്പെട്ട് നിൽക്കണം. ഇല്ലെങ്കിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് ഇവർ ഭീഷണിപ്പെടുത്തി. ഹരിതയിലെ നേതാക്കൾ പ്രസവിക്കാത്ത ഒരു തരം ഫെമിനിസ്റ്റുകൾ ആണെന്ന് പൊതുമധ്യത്തിൽ പറഞ്ഞു നടക്കുകയാണെന്ന് പരാതിയിൽ പറയുന്നു. തങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാൻ വനിത കമ്മീഷൻ ഈ വിഷയത്തിൽ ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു.
എംഎസ്എഫ് യോഗം സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്ക് വേദിയാകുന്നതായി നേരത്തേയും ഹരിതയുടെ ഭാരവാഹികൾ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ ഇതിൽ ഇടപെടാൻ മുസ്ലീം ലീഗ് നേതൃത്വം തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് പത്ത് സംസ്ഥാന ഭാരവാഹികൾ ഒപ്പിട്ട് വനിത കമ്മീഷന് പരാതി കൈമാറിയത്.