ഒരുപാട് കാലം നീണ്ട സങ്കടങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ക്ക് അമൃതയെ പഴയതുപോലെ തിരിച്ചുകിട്ടി; ബാലയുടെ വിവാഹമാണോ അമൃതയെ സന്തോഷിപ്പിച്ചത് "ആരാധകർ"

ഒരു അഭിമുഖത്തിൽ ബാല രണ്ടാമതും വിവാഹത്തിന് തയ്യാറായിരിക്കുകയാണ് എന്നുള്ള വാർത്ത വന്നിരുന്നു. ഒരു അഭിമുഖത്തിൽ ബാല തന്നെയാണ് ഈ വിവരം പറഞ്ഞത്. ഏഴെട്ട് മാസങ്ങൾക്ക് മുൻപാണ് തന്റെ…

ഒരു അഭിമുഖത്തിൽ ബാല രണ്ടാമതും വിവാഹത്തിന് തയ്യാറായിരിക്കുകയാണ് എന്നുള്ള വാർത്ത വന്നിരുന്നു. ഒരു അഭിമുഖത്തിൽ ബാല തന്നെയാണ് ഈ വിവരം പറഞ്ഞത്. ഏഴെട്ട് മാസങ്ങൾക്ക് മുൻപാണ് തന്റെ അച്ഛൻ മരിച്ചതെന്നും ആറേഴ് വർഷമായി താനിപ്പോൾ ബാച്ചിലർ ലൈഫാണ് . ഒറ്റയ്ക്കാണ് ജീവിക്കുന്നത്. അച്ഛൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയൊരു ആഗ്രഹം താൻ വീണ്ടും ഒരു കല്യാണം കഴിക്കണം . അത് തന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹമായിരുന്നു എന്നും അതുകൊണ്ടു ഉടൻ തന്നെ രണ്ടാമത് ഒരു വിവാഹം പ്രതീക്ഷിക്കാമെന്നുമായിരുന്നു നടൻ ബാല അഭിമുഖത്തിൽ പറഞ്ഞത്.

ഇതോടെ അമൃതയുടെ പ്രതികരണത്തിനായിട്ടായിരുന്നു ആരാധകരുടെ കാത്തിരിപ്പ്. ഇപ്പോഴിതാ, അമൃതയെ കുറിച്ചുളള അഭിരാമിയുടെ എറ്റവും പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. അമൃതയുടെ പിറന്നാള്‍ ആഘോഷമാക്കിയ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അഭിരാമിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം അമൃതയുടെ സുഹൃത്തുക്കളും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

ഒരുപാട് കാലം നീണ്ട സങ്കടങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ക്ക് അമൃതയെ പഴയതുപോലെ തിരിച്ചുകിട്ടി എന്നും ആ പുഞ്ചിരി മടങ്ങി എത്തി എന്നുമാണ് ചേച്ചിയുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി കുറിച്ചത്. ഒപ്പം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെ കുറിച്ചും അഭിരാമി തന്‌റെ കുറിപ്പില്‍ പറയുന്നുണ്ട്.

ചേച്ചിയുടെ രസകരമായ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ചേര്‍ത്താണ് അഭിരാമി പിറന്നാള്‍ സമ്മാനമായി വീഡിയോ ഒരുക്കിയത്. ഈ സന്തോഷം എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസിലായി എന്നുതുടങ്ങുന്ന നിരവധി കമെന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ബാലയുടെ വിവാഹമാണോ അമൃതയെ സന്തോഷിപ്പിച്ചത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. അങ്ങനെയാണെങ്കിലും രണ്ടുപേരും സന്തോഷത്തോടെ ജീവിക്കു എന്നും ആരാധകർ പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story