നടന്‍ ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍  പരിക്കേറ്റു!

നടന്‍ ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ പരിക്കേറ്റു!

August 14, 2021 0 By Editor

നടന്‍ ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ കണ്ണിനു പരിക്കേറ്റു. രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗിനിടയില്‍ ലക്‌നൗവില്‍ വച്ചായിരുന്നു അപകടം. ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഇന്നലെ വൈകിട്ടോടെയാണ് വലതുകണ്ണിന് അടിയേറ്റത്. ഉടന്‍ തന്നെ അവിടെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും കാഴ്ചയ്ക്ക് പ്രശ്‌നമില്ലെന്നും ബാല പ്രതികരിച്ചു . ഷൂട്ടിംഗിനുശേഷം നടന്‍ ഇന്ന് രാവിലെ കൊച്ചിയിലേക്കു പുറപ്പെട്ടു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam