കരീബിയൻ ദീപുരാഷ്ട്രമായ ഹെയ്തിയിൽ ഉണ്ടായ ഭൂകമ്പത്തിൽ 304 മരണം. 2000 പേർക്ക് പരിക്ക്
കരീബിയൻ ദീപുരാഷ്ട്രമായ ഹെയ്തിയിൽ ഉണ്ടായ ഭൂകമ്പത്തിൽ 304 മരണം. 2000 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ശനിയാഴ്ച രാവിലെ ഉണ്ടായ ഭൂകമ്പത്തിൽ റിക്ടർ സ്‌കൈയിലിൽ 7.2 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഭൂകമ്പത്തെ തുടർന്ന് പ്രധാനമന്ത്രി ഏരിയൽ ഹെൻറി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സെന്റ് ലൂയിസ് ഡു സുഡ് പട്ടണത്തിൽ നിന്നും 12 കിമി അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം എന്ന് ജിയോളജിക്കൽ സർവ്വേ (USGS) അറിയിച്ചു. ജനസാന്ദ്രതയുള്ള തലസ്ഥാനമായ പോർട്ട്- ഓ-പ്രിൻസിലും, 125 കിമി അകലെയും, അയൽ രാജ്യങ്ങളിലും ഭൂചലനം അനുഭവപെട്ടു. ഭൂചലനത്തെ തുടർന്ന് പ്രദേശത്തു സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒരു സംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും ഇപ്പോഴത്തെ പ്രധാന കാര്യം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുക എന്നതാണെന്നും പ്രധാനമന്ത്രി അറിയിച്ചു.